കിടിലൻ ഫീച്ചറുമായി വാട്സാപ്പ് അപ്‌ഡേഷൻ
കമ്മ്യൂണിക്കേഷൻ രംഗത്ത് വിപ്ലവം കൊണ്ട് വന്ന ആപ്പ് ആണ് വാട്ട്സ്ആപ്പ്. പുറത്തിറങ്ങിയ കാലം മുതൽ ഇന്ന് വരെ ഓരോരുത്തരെയും ഞെട്ടിക്കുന്ന ഫീച്ചറുകൾ പലപ്പോഴായി വാട്ട്സ്ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. അത് കൊണ്ട് തന്നെ വാട്ട്സ്ആപ്പിന്റെ ഓരോ അപ്ഡേഷന് വേണ്ടിയും നമ്മൾ കാത്തിരിക്കാറുണ്ട്.
ഏറ്റവും പുതുതായി വാട്ട്സ്ആപ്പ് പുറത്തു കൊണ്ട് വരാൻ പോവുന്ന ഫീച്ചറാണ് എഡിറ്റ് ഓപ്ഷൻ. നിലവിൽ അയച്ച മെസ്സേജ് ഡിലീറ്റ് ചെയ്യാൻ ഉള്ള ഓപ്ഷൻ വാട്സാപ്പിനുണ്ടെങ്കിലും അവ ഡിലീറ്റഡ് എന്ന് സ്‌ക്രീനിൽ കാണിക്കാറുണ്ട്. എന്നാൽ എഡിറ്റ് ഓപ്ഷൻ വരുന്നതോടു കൂടി നമ്മൾ അയച്ച മെസ്സേജ് എഡിറ്റ് ചെയ്ത് ഇഷ്ടമുള്ള രീതിയിലേക്ക് മാറ്റാവുന്നതാണ്.
മുൻപ് ഇതേ ഫീച്ചർ ട്വിറ്ററിലും വന്നിരുന്നു, അഞ്ചു പ്രാവശ്യം വരെ എഡിറ്റ് ചെയ്യാൻ ഉള്ള അവസരം ആണ് ട്വിറ്റെർ നൽകിയിരുന്നത്. ഏതായാലും ഇത്തരമൊരു കിടിലൻ അപ്ഡേഷനും വേണ്ടി കാത്തിരിക്കുകയാണ് 1 ബില്ലിയണിന് മുകളിൽ ഉള്ള വാട്സാപ്പ് ഉപഭോക്താക്കൾ