ഇൻസ്റ്റഗ്രാമിൽ നിന്ന് 38 ലക്ഷം നേടി ഇന്ത്യൻ വിദ്യാർത്ഥി
നമുക്കറിയാം ഇന്ന് ലോകം മുഴുവൻ സോഷ്യൽ മീഡിയയിലാണ്, അനവധി തരം സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളുണ്ടെങ്കിലും ഇൻസ്റ്റഗ്രാമും ഫേസ്ബുക്കുമെല്ലാം ആണ് അവയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത്. വളരെയധികം ഉപഭോക്താക്കൾ ഉള്ളത് കൊണ്ട് തന്നെ അതീവ പ്രൊട്ടക്ഷൻ ആണ് ഈ പ്ലാറ്റുഫോമുകൾ പ്രൊവൈഡ് ചെയ്യുന്നത്.
എന്നാൽ ഇപ്പോൾ ഇൻസ്റാഗ്രാമിലെ ഒരു വലിയ സുരക്ഷാ പിഴവ് (ബഗ്ഗ് ) കണ്ടു പിടിച്ചിരിക്കുകയാണ് ഇന്ത്യൻ വിദ്ധാർത്ഥിയായ നീരജ് ശർമ്മ. അതിനുള്ള പാരിതോഷികമായി നീരജിന് വലിയൊരു സംഖ്യയാണ് ലഭിച്ചത് (ഏകദേശം 38 ലക്ഷം ഇന്ത്യൻ രൂപ ).
യൂസർ നെയിമും പാസ്സ്‌വേർഡും ഇല്ലാതെ മറ്റൊരാളുടെ അക്കൗണ്ടിൽ കയറാനും എഡിറ്റുകൾ വരുത്താനും സാധിക്കുമെന്നാണ് നീരജ് കണ്ടു പിടിച്ചത്. ഇങ്ങനെയൊരു വലിയ സുരക്ഷാ പിഴവ് ചൂണ്ടിക്കാണിക്കുക വഴി കോടിക്കണക്കിന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളുടെ സ്വകാര്യതയാണ് നീരജ് സംരക്ഷിച്ചത്.