പ്രിയ KCA കറന്റ് ബില്ല് കാണികൾ അടക്കണോ ?
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ക്രിക്കറ്റ്റ് സ്റ്റേഡിയങ്ങളിൽ ഒന്നാണ് നമ്മുടെ തിരുവനന്തപുരത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയം, മികച്ച ഡ്രൈനേജ് സൗകര്യവും ക്വാളിറ്റി ഔട്ട് ഫീൽഡുമെല്ലാം ഇതിന്റെ പ്രത്യേകതയാണ്.
ഒരുപാട് നാളുകൾക്ക് ശേഷം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം ഒരു ഇന്റർ നാഷണൽ മാച്ച് നടത്താൻ ഉള്ള അവസരം നേടിയിരിക്കുകയാണ്. ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിൽ വേൾഡ് കപ്പിനു മുന്നേയുള്ള ട്വന്റി ട്വന്റി സീരിസിലെ ഒരു മത്സരത്തിനാണ് ഗ്രീൻ ഫീൽഡ് സ്റ്റേഡിയം വേദിയാവുന്നത്. എന്നാൽ സന്തോഷകരമായ വർത്തയേക്കാൾ സങ്കടകരമായ മറ്റൊരു വാർത്തയാണ് അതിനോടനുബന്ധിച്ചു പറയാനുള്ളത്.
ഏറ്റവും കുറഞ്ഞ ടിക്കെറ്റ് റേറ്റ് മാത്രം വരുന്നത് 1500 രൂപയാണ്, അതും tax അടക്കം 1600 നു മുകളിൽ വരും. നാളെ നാഗ്പൂരിൽ വെച്ച് നടക്കുന്ന ഇന്ത്യ vs ഓസ്‌ട്രേലിയ മാച്ചിന് പോലും വെറും 500 രൂപ ടിക്കെട്ടുള്ള സമയത്താണ് kCA ഈ രീതിയിൽ ടിക്കറ്റ് വില വർധിപ്പിക്കുന്നത്.
ഇതിനു പുറമെ 6000 രൂപയാണ് കാണികൾക്ക് വേണ്ടി ഒരുക്കിയ വില പിടിപ്പുള്ള ടിക്കറ്റ്.
എന്തായാലും ഈ രീതിയിൽ ഉള്ള ടിക്കെറ്റ് നിരക്കിനെതിരെ ഒരുപാട് ക്രിക്കറ്റ്റ് പ്രേമികൾ രംഗത്ത് വന്നിട്ടുണ്ട്. KCA കറന്റ് ബില്ലടയ്ക്കാൻ ഉള്ള പണം പോലും കാണികളിൽ നിന്നും ഈടാക്കുന്നു എന്ന തരത്തിൽ ഉള്ള രസകരമായ ട്രോളുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമാണ്.