എയർ ഹോസ്റ്റസ് ഫ്ലൈറ്റിൽ നിന്ന് ഭക്ഷണം കഴിക്കാത്തത് എന്ത് കൊണ്ടാണെന്ന് അറിയാമോ ?
നിങ്ങൾ വിമാനത്തിൽ സ്ഥിരമായി അല്ലെങ്കിൽ എപ്പോയെങ്കിലും യാത്ര ചെയ്തിട്ടുള്ള ആളാണോ ? നിങ്ങൾ ഭക്ഷണവും കാപ്പിയും ചായയുമെല്ലാം കഴിക്കുന്നത് ഫ്ലൈറ്റിൽ നിന്നുള്ളത് തന്നെയായിരിക്കും എന്നാൽ എപോയെങ്കിലും അതിലെ എയർ ഹോസ്റ്റെർസ് ഫ്ലൈറ്റിൽ നിന്ന് ചായ കുടിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ ? ഇല്ല , ഒരിക്കലും കണ്ടിരിക്കാൻ സാധ്യതയില്ല. അതിനു പിന്നിലെ കാരണം അറിഞ്ഞാൽ നിങ്ങൾ ആശ്ചര്യപ്പെടും. മാത്രമല്ല ഇത് മുഴുവനായി വായിച്ചതിന് ശേഷം നിങ്ങൾ ചിന്തിക്കണം ഇനി വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ അതിലെ ഭക്ഷണം കഴിക്കണോ , വേണ്ടയോ എന്ന്.
സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ സിയറ മിസ്റ്റ് എന്ന എയർ ഹോസ്റ്റസിന്റെ വിവാദപരമായ തുറന്നു പറച്ചിലാണ് ഇപ്പോൾ ഇത്തരം ഒരു ചർച്ചക്ക് വഴി വെച്ചത്. ഏകദേശം 31 ലക്ഷം ടിക് ടോക്ക് ഫോള്ളോവെഴ്‌സുള്ള സിയറ ടിക്‌ടോകിലൂടെയാണ് പറഞ്ഞത്.
അവർ പറയുന്നു ” ഞങ്ങൾ (വിമാനത്തിലെ ക്രൂ മെംബേർസ് ) ഒരിക്കലും വിമാനത്തിൽ നിന്നും പാനീയങ്ങൾ കഴിക്കാറില്ല അതിനു കാരണം മറ്റൊന്നുമല്ല വിമാനക്കമ്പനികൾ അങ്ങനെ എപ്പോഴും ടാങ്ക് വൃത്തിയാക്കാറില്ല. എന്നാൽ വിമാനക്കമ്പനികൾ അതാത് സമയത്ത് വെള്ളം പരിശോധിക്കാറുണ്ടെന്നും എന്തെങ്കിലും അസ്വാഭാവികത കാണുമ്പൊൾ മാത്രമേ വൃത്തിയാക്കാറുള്ളു എന്നും സിയറ കൂട്ടി ചേർത്തു.
ഒരുപാട് നാളുകൾക്ക് മുൻപുള്ള വീഡിയോ ആണെങ്കിൽ പോലും ഇപ്പോഴാണ് ഇത് വീണ്ടും വൈറൽ ആവുന്നത്.