ജാക്വിലിൻ ഫെർണാണ്ടസിനെതിരെ 200 കോടിയുടെ സാമ്പത്തീക തട്ടിപ്പ് കേസ്
ബോളിവുഡിലെ പ്രശസ്ത നടിയും മോഡലുമായ ജാക്വിലിൻ ഫെർണാണ്ടസിനെതിരെ 200 കോടിയുടെ സാമ്പത്തീക തട്ടിപ്പ് കേസ്. കേസിൽ ചോദ്യം ചെയ്യാനായി ഇന്ന് ഹാജരാകണം എന്ന് ഡൽഹി പോലീസിന്റെ സാമ്പത്തീക കുറ്റാന്വേഷണ വിഭാഗം നോട്ടീസ് അയച്ചിരിക്കുകയാണ്. കേസിൽ നേരത്തെ അറസ്റ്റിലായ പ്രമുഖ വ്യവസായിയും മലയാളീ സിനിമ താരത്തിന്റെ ഭർത്താവുമായ സുകേഷ് ചന്ദ്രശേഖരനായി നടിക്കുള്ള അടുത്ത ബന്ധം ഡൽഹി പോലീസ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ ബുധനാഴ്ച ചോദ്യം ചെയ്യലിന് വിദേയ ആയ നടി, ഇത് നാലാം തവണയാണ് ഈ കേസിന്റെ പേരിൽ ചോദ്യം ചെയ്യലിന് ഹാജരാവാനൊരുങ്ങുന്നത്. അന്ന് ഏകദേശം 8 മണിക്കൂറോളം തുടർച്ചയായി നടിയെ ചോദ്യം ചെയ്തിരുന്നു.
ഡൽഹി പോലീസ് കമ്മീഷണർ രവീന്ദ്ര യാദവ് പറയുന്നത് ജാക്വലിന് ഈ സാമ്പത്തീക തട്ടിപ്പുമായി നേരിട്ട് ബന്ധമില്ലെന്നും, സുകേഷുമായുള്ള ബന്ധത്തിന്റെ പുറത്താണ് നടിയെ ഈ കേസിൽ ചോദ്യം ചെയ്യുന്നതുമെന്നും മാധ്യമങ്ങളെ അറിയിച്ചു.
സുകേഷ് ചന്ദ്ര ശേഖറും നടിയുമായും സാമ്പത്തീക ഇടപാടുകൾ നടന്നതും ഡൽഹി പോലീസിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു.
മാത്രമല്ല ഈ ഒരു സാമ്പത്തീക ഇടപാടുകൾ പരിശോധിച്ച ഇ ഡി നടിയുടെ ഏഴരക്കോടിയുടെ സ്വത്ത് കണ്ടു കെട്ടിയിരുന്നു.
കള്ളപ്പണ കേസിൽ തീഹാർ ജയിലിൽ കിടക്കുന്ന വ്യവസായിയുടെ ഭാര്യയെ പറ്റിച്ചാണ് സുകേഷ് പണം തട്ടിയെടുത്തത്. ഈ പണം ഉപയോഗിച്ച് ബോളിവുഡ് നടിമാരെ കയ്യിലെടുക്കുക എന്നതായിരുന്നു സുകേഷിന്റെ ഉദ്ദേശം എന്നാണ് പറയപ്പെടുന്നത്. ഏതായാലും ജാക്വാലിൻ ഇപ്പോൾ കേസ് ഒഴിഞ്ഞ നേരം ഇല്ലാത്ത അവസ്ഥയാണ്