ഏറ്റവും കുറഞ്ഞ വിലക്ക് IPHONE14 ലഭിക്കുന്ന രാജ്യങ്ങൾ
ലോകത്താകമാനമുള്ള IPHONE പ്രേമികളുടെ ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ IPHONE 14 സീരീസ് വിപണിയിലെത്തിയിരിക്കുകയാണ്. നല്ലതും മോശവുമായ നിരവധി അഭിപ്രായങ്ങൾ ഈ സീരിസിന് വരുന്നുണ്ട്. എല്ലാ തവണത്തേയും പോലെ പൊള്ളുന്ന വില തന്നെയാണ് ഐ ഫോൺ 14 സീരിസിനുമുള്ളത്.
എന്നാൽ പല രാജ്യങ്ങളിലും ഇന്ത്യയിലേക്കാൾ വളരെ കുറഞ്ഞ വിലയാണ് ഐ ഫോണുകൾക്കുള്ളത്.
അമേരിക്കയിലാണ് ഏറ്റവും കുറഞ്ഞ വിലക്ക് ഐ ഫോണുകൾ ലഭിക്കാറുള്ളത്. ഏകദേശം 63, 601 രൂപയാണ് പ്രാരംഭ വിലയായി പറയപ്പെടുന്നത്.
IPHONE 14 Plus നു 71,561 രൂപയും, IPHONE 14 Pro ക്ക് 79,920 രൂപയുമാണ് അമേരിക്കയിലെ ഇപ്പോഴത്തെ വില. 14 സീരിസിലെ ഏറ്റവും മികച്ച മോഡൽ ആയ IPHONE 14 Pro Max നു 87, 491 രൂപയും ആണ് (വരും ദിനങ്ങളിൽ അത് ഇനിയും കുറയും ).
കാനഡയും , മലേഷ്യയും , UAE യും എല്ലാം വളരെ വിലക്കുറവിൽ IPHONE ലഭിക്കുന്ന രാജ്യങ്ങൾ ആണ് . കൃത്യമായി പറഞ്ഞാൽ ഒരു അമേരിക്കക്കാരൻ ഒരു ബ്രാൻഡഡ് ഷർട്ട് വാങ്ങുന്ന ലാഘവത്തോടെ ഒരു IPHONE വാങ്ങുമ്പോൾ ഇന്ത്യക്കാരൻ തവണകളായി പണം കൊടുത്ത് മാസങ്ങൾ കൊണ്ടായിരിക്കും വാങ്ങുക ( ശമ്പള വ്യത്യാസവും മറ്റും കണ്ടു കൊണ്ടുള്ള നിഗമനമാണ് ).