Hot News

ചങ്കുറപ്പുള്ളവൻ ഹൃദയം കൊണ്ടെടുത്ത സിനിമ

വലിയ ക്യാൻവാസിൽ മുൻനിര താരങ്ങളെ ഉൾപ്പെടുത്തി വലിയ ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടാവുന്നില്ല എന്നൊരു പരാതി പൊതുവെ മോളിവുഡ് പ്രേക്ഷകർക്കുണ്ടായിരുന്നു. തമിഴ് , തെലുങ്കു ഭാഷകൾ എല്ലാം ഈ വഴിക്ക് മുന്നോട്ട് പോയപ്പോഴും കണ്ടെന്റുകൾക്ക് പ്രാധാന്യം നൽകി നമ്മൾ ചിത്രങ്ങൾ ഒരുക്കി കൊണ്ടേയിരുന്നു. ഇതര ഭാഷകൾക്കുളത് പോലെ ആഗോള ഹിറ്റ് എന്നത് മലയാളത്തിന് വിദൂരമായിരുന്നു.
എന്നാൽ അടുത്ത കാലത്ത് അത് മാറി നല്ല ചിത്രങ്ങൾക്ക് പ്രേക്ഷകരുണ്ടായി, മലയാള ചിത്രങ്ങളും കടൽ കടന്ന് ഹിറ്റുകളായി. മരക്കാരും മാമാങ്കവും ഈ അടിത്തറയിലാണ് വന്നത്.
അവിടെയാണ് വിനയൻ ഒരു ചിത്രവുമായി വന്നത് ” 19 ആം നൂറ്റാണ്ട് “.
നവോഥാന കേരളത്തിലെ ആദ്യ രക്ത സാക്ഷിയായി വിശേഷിപ്പിക്കുന്ന ആറാട്ട് വേലായുധ ചേകവരുടെ കഥയാണ് വിനയൻ ഇതിൽ സിജു വിൽസൺ എന്ന പുതുമുഖ നായക നടനിലൂടെ അവതരിപ്പിച്ചത്.
വിലക്കുകളിൽ നെഞ്ചും വിരിച്ചു നിന്ന ഒറ്റയാൾ പോരാളി എന്നത് മാത്രമല്ല വിനയന്റെ പ്രത്യേകത. പൃഥ്വിരാജ് , ജയസൂര്യ , അനൂപ് മേനോൻ എന്നിങ്ങനെയുള്ള ഒരുപറ്റം നടന്മാരെ സൂപ്പർ താരങ്ങളാക്കിയതും വിനയൻ ആണ്.
ആ കൂട്ടത്തിലേക്ക് മറ്റൊരു ആൾ ആയി ഇപ്പോൾ സിജു വിത്സനും കടന്ന് വന്നിരിക്കുന്നു.
മലയാളി സംവിധായകർ ഒരു സമയത്ത് കലാഭവൻ മണിയെ നായകൻ ആക്കാൻ മടിച്ച കാലത്ത് , അദ്ദേഹത്തെ നായകൻ ആക്കിയും, അത് പോലെ പക്രുവിനെ കേന്ദ്ര കഥാപാത്രമാക്കിയും ഞെട്ടിച്ചിട്ടുണ്ട് വിനയൻ. അവിടെയാണ് വിനയൻ വീണ്ടും ഞെട്ടിച്ചു കൊണ്ട് ഒരു ബിഗ് ബഡ്‌ജറ്റ്‌ സിനിമയിലേക്ക് താരമൂല്യം താരതമ്യേന കുറഞ്ഞ സിജു വിൽസനെ നായക നടൻ ആയി അവതരിപ്പിക്കുന്നത്.

എന്തൊക്കെയായണെങ്കിലും ഈ ഓണക്കാലത്ത് ഏറ്റവും മികച്ച തീയ്യറ്റർ എക്സ്പീരിയൻസ് നൽകിയ സിനിമയാണ് 19 ആം നൂറ്റാണ്ട്.

Leave a Reply

Your email address will not be published. Required fields are marked *