പരാജയത്തിലും വിജയിച്ച സിനിമക്ക് രണ്ടാം ഭാഗം വരുന്നു.
മലയാള സിനിമ കണ്ട മികച്ച മേക്കിങ്ങുകളിലൊന്നാണ് ദിലീപ് നായകൻ ആയി അഭിനയിച്ച കമ്മാര സംഭവം. മുരളി ഗോപി തിരക്കഥയെഴുതി രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത സിനിമ, ദിലീപിന്റെ കരിയറിലെ ഏറ്റവും മികച്ച മൂല്യമുള്ള ചിത്രമാണ്.
ഒരു പേനയും ഒരു ബുക്കും ഉണ്ടെങ്കിൽ ആർക്കും ചരിത്രം എഴുതാമെന്നും, ചരിത്രത്തിൽ ഒരുപാട് ക്രൂരത കാണിച്ചവരെ പോലും മഹാന്മാരാക്കി ചിത്രീകരിക്കാമെന്നുമാണ് കമ്മാര സംഭവത്തിലൂടെ മുരളി ഗോപി നൽകിയ സന്ദേശം.
വളച്ചൊടിച്ച സത്യങ്ങളുടെ കൂമ്പാരമാണ് ചരിത്രം എന്ന് ജനങ്ങളുടെ മനസ്സിൽ പതിപ്പിക്കാൻ സിനിമക്ക് സാധിച്ചു. എന്നാൽ ദിലീപിന്റെ അൾട്രാ മാസ്സ് ലൂക്കും, മാസ്സ് മസാല ട്രെയ്‌ലറും കണ്ട് അമിത പ്രതീക്ഷയോടെ തീയ്യറ്ററിൽ പോയ ജനം സിനിമയെ കൈ വിട്ടു. പരിണിത ഫലമായി ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയമായി.
എന്നാൽ ഇന്നും മലയാള സിനിമയിലെ മേക്കിങ് ക്വാളിറ്റിയുള്ള സിനിമകൾ എടുത്താൽ പ്രേക്ഷക പിന്തുണയിൽ വളരെ മുന്നിൽ നിൽക്കുന്ന സിനിമയാണ് കമ്മാര സംഭവം.
ഇപ്പോഴിതാ കമ്മാര സംഭവം 2 ഇറങ്ങുമെന്ന അഭ്യൂഹങ്ങൾ കേട്ട് വരുന്നു. കഴിഞ്ഞ വർഷം തന്നെ ചിത്രം ഇറങ്ങും എന്ന് ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചിരുന്നു.
രണ്ടു ഭാഗമായി എടുക്കാൻ ആണ് ആദ്യമേ തീരുമാനിച്ചിരുന്നതെന്നും ഇപ്പോഴും അത് ഇറക്കാൻ ഉള്ള പ്ലാൻ ഉണ്ട് എന്നുമാണ് മുരളി ഗോപി ഒരു പ്രശസ്ത ഓൺലൈൻ മാധ്യമത്തിന് കൊടുത്ത ഇന്റർവ്യൂവിൽ പറഞ്ഞത്.
കമ്മാരൻ നമ്പ്യാർ ILP എന്ന പാർട്ടി എങ്ങനെ രൂപീകരിച്ചു എന്നും, വൃദ്ധനായ കമ്മാരന്റെ ഭരണവും ആയിരിക്കാം കഥാതന്തു എന്ന് അനുമാനിക്കാം. ഏതായാലും മലയാള സിനിമ പ്രേമികൾ ഏറെ ആവേശത്തിലും ആകാംഷയിലുമാണ്.