Politics

ഓണസദ്യ കുപ്പത്തൊട്ടിയിൽ വലിച്ചെറിഞ്ഞ സംഭവം, മേയർ നടപടി തിരുത്തി.

ഓണ സദ്യ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ ശുചീകരണ തൊഴിലാളികൾക്കെതിരെ എടുത്ത നടപടി പിൻവലിക്കും. സംഭവത്തിൽ 7 സ്ഥിരം ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയും 4 താത്കാലിക ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്തിരുന്നു. സസ്‌പെൻഷൻ അന്വേഷണത്തിന്റെ ഭാഗമാണെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.
ഓണാഘോഷ ദിവസം ശുചീകരണ പ്രവർത്തനങ്ങൾക്ക് തൊഴിലാളികളെ പറഞ്ഞു വിടുകയും , ആവോളം ആഘോഷിക്കാൻ അനുവദിക്കുകയും ചെയ്തില്ല എന്നാരോപിച്ചു കൊണ്ട് ഇവർ പ്രതിഷേധിച്ചത് ഓണ സദ്യ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞു കൊണ്ടായിരുന്നു. 30 പേർക്ക് കഴിക്കാനുള്ള വിഭവങ്ങളും ഓണ സദ്യയുമാണ് ഇത്തരത്തിൽ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞു പ്രതിഷേധിച്ചത്. ഇതിനു തൊട്ടു പിന്നാലെയാണ് മേയർ ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. ഈ ഒരു നടപടിക്ക് ശേഷം പിന്നീട് സിപിഎം ജില്ലാ നേതൃത്വവും സി ഐ ടി യു നേതൃത്വവും തമ്മിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
ഈ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ ആണ് നിലവിൽ ഈ നടപടി പിൻവലിക്കാനുള്ള തീരുമാനത്തിലേക്കെത്തിരിക്കുന്നത്.

നേരത്തെ പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനും ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞിരുന്നു. പ്രതിഷേധിക്കുന്നവരെ പിരിച്ചു വിടുന്നതല്ല പാർട്ടി നയം എന്നാണ് അദ്ദേഹം പറഞ്ഞത്. അതിനടുത്ത ദിവസം തിരുവനന്തപുരം നഗരത്തിൽ ഈ ശുചീകരണ പ്രവർത്തകർ അടക്കമുള്ള സി ഐ ടി യൂ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഏതായാലും കേരളം ഈ ഓണക്കാലത് കണ്ട ഏറ്റവും വാർത്ത പ്രാധാന്യമുള്ള ഒരു വിഷയം അങ്ങനെ നല്ല രീതിയിൽ അവസാനിച്ചതിൽ നമുക്കാശ്വസിക്കാം.

Leave a Reply

Your email address will not be published. Required fields are marked *