ഗ്യാൻ വാപി മറ്റൊരു ബാബരിയാവുമോ ? ആശങ്കയേറുന്നു
ഉത്തർപ്രദേശിലെ ഗ്യാൻ വാബി മസ്ജിദിൽ വർഷം മുഴുവൻ പ്രാർത്ഥന നടത്താൻ അനുമതി വേണം എന്ന അഞ്ചു സ്ത്രീകളുടെ ഹർജി നിലനിൽക്കുന്നതാണെന്നും അതിന്മേൽ വാദം കേൾക്കാമെന്നും ജില്ലാ കോടതി തീർപ്പ് പറഞ്ഞിരിക്കുന്നു.
1991 ലെ ആരാധനാലയ നിയമം ഈ കേസിൽ ബാധകമാവില്ല എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.
1947 ലെ സ്വാതന്ത്ര്യത്തിന് ശേഷം ഓരോ ആരാധനാലയും എങ്ങനെ നിലനിന്നുവോ അങ്ങനെ നില നിൽക്കണമെന്നും അതിന്മേൽ പരസ്പരം ഉടമാവകാശം ഉന്നയിക്കാനോ അധികാരം ഉന്നയിക്കാനോ പാടില്ല എന്നതാണ് 1991 ലെ ആരാധനാലയ നിയമം.
എന്നാൽ ആ നിയമം ഈ കേസിൽ ബാധകമല്ല എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കോടതി വാദം കേൾക്കാം എന്ന് നിശ്ചയിക്കുന്നത്.
സംഘപരിവാർ ദീർഘ കാലമായി പിടിച്ചെടുക്കേണ്ട പള്ളികളിൽ പെടുത്തിയിരിക്കുന്ന പള്ളിയാണ് ഗ്യാൻവാപി.
ബാബരി മസ്ജിദിന്റെ കഥയുടെ തുടർച്ചയാണോ ഗ്യാൻ വാപി എന്ന ചോദ്യം ഇപ്പോൾ ഉയർന്നു കേൾക്കുന്നുണ്ട്. അസദുദീൻ ഒവൈസിയെ പോലെയുള്ള നേതാക്കൾ അത്തരം പരാമർശവുമായി മുന്നോട്ടു വരികയും ചെയ്തിരിക്കുകയാണ്.
ഇപ്പോൾ കനത്ത സുരക്ഷയാണ് ഗ്യാൻവാപി മസ്ജിദിനു ചുറ്റും ഒരുക്കിയിട്ടുള്ളത്.
ഗ്യാൻ വാപി മറ്റൊരു ബാബരിയാവും എന്ന ആശങ്ക നിലനിൽക്കെ തന്നെ, ഒവൈസി അല്ലാത്ത അധികം പ്രമുഖ നേതാക്കൾ ഇതിനെ കുറിച്ച് പ്രതികരണം നടത്തിയതായും ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല.
നിലവിൽ ഇപ്പോൾ ഉത്തർ പ്രദേശിലെ പ്രാദേശിക കോടതി പരിഗണിക്കുന്ന വിഷയം ഇന്ത്യയെ പിടിച്ചു കുലുക്കുന്ന തരത്തിലുള്ള വലിയ വിഷയങ്ങൾ ആയി തീരരുതേ എന്ന് നമുക്ക് പ്രാർത്ഥിക്കാം