കേരളത്തെ ബഹിഷ്കരിക്കണം എന്ന് കരിഷ്മ തന്ന
കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി നടിയും മോഡലുമായ കരിഷ്മ തന്ന. കേരളത്തിൽ തെരുവ് നായിക്കൾക്കെതിരെ കേരളത്തിൽ നിരവധി ആക്രമണങ്ങൾ നടക്കുന്നു എന്ന വ്യാജ വാർത്ത അപ്പാടെ വിശ്വസിച്ചാണ് നടിയുടെ വിമർശനം. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയും കേരള ഉത്പന്നങ്ങളും ബഹിഷ്കരിക്കണമെന്നും ആണ് നടി തന്നെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞത്.
ഹിന്ദി ബിഗ്‌ബോസിലെ മത്സരാർത്ഥിയായ കരിഷ്മ, നിരവധി ഹിന്ദി വെബ് സീരീസുകളിലൂടെയും സീരിയലുകളിലൂടെയും പ്രശസ്തയാണ്. ഇന്ത്യൻ ക്രിക്കെറ്റ് താരങ്ങളായ കെ എൽ രാഹുൽ , ശിഖർ ധവാൻ എന്നിവർ നേരത്തെ ഇതേ രീതിയിൽ പ്രതികരിച്ചിരുന്നു.
നിലവിൽ കേരളത്തിൽ തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ നോർത്ത് ഇന്ത്യയിൽ നിന്നുള്ള ഇത്തരം വിമർശനങ്ങൾ കേരള ജനതയെ നല്ല രീതിയിൽ പ്രകോപിച്ചിട്ടിട്ടുണ്ട്. ഇത്തരം ഓൺലൈൻ മൃഗ സ്നേഹികൾ ഒന്നും തെരുവ് നായകളെ ഏറ്റെടുക്കാനും മുന്നോട്ട് വരാതെ ഇൻസ്റാഗ്രാമിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും എല്ലാം ലൈക്കിനും കമെന്റിനും വേണ്ടി പോസ്റ്റിടുകയാണ്.