മീൻ വലക്ക് വേണ്ടി ഏഴാം ക്ലാസ്സുകാരൻ കൊടുത്ത കേസ്
വേമ്പനാട്ടു കാഴലിലെ 24 ഏക്കറിൽ വിസ്തൃതമായ ദ്വീപ് ആണ് നേടിയ തുരുത്ത്. 2005 ൽ ആദ്യമായി കാപികോ കേരള പ്രൈവറ്റ് ലിമിറ്റഡ് ഇവിടെ എത്തുകയും, അന്ന് ദ്വീപിൽ താമസിച്ചവർക്ക് സെന്റിന് 3000 മുതൽ 5000 വരെ കൊടുത്ത് ആ ദ്വീപ് മുഴുവൻ വാങ്ങി കൂട്ടുകയും ചെയ്തു.
അന്നത്തെ മാർക്കറ്റ് വിലയനുസരിച്ചു സെൻസ്റ്റിന് അവിടെ 2000 രൂപയായിരുന്നു വില. അതിനാൽ തന്നെ അന്ന് അവിടെയുള്ളവർക്ക് അതൊരു വലിയ തുകയായിരുന്നു. എന്നാൽ ഇങ്ങനെ കിട്ടിയ ഭൂമിക്ക് പുറമെ ഏഴോളം ഏക്കർ ഭൂമി കയ്യേറുകയും അവിടെയും നിർമാണം നടത്തുകയും ചെയ്യുകയായിരുന്നു.
ഇപ്പോഴത്തെ ബ്രിട്ടീഷ് ചക്രവർത്തി ഇന്ത്യയിൽ വരുമ്പോൾ താമസിക്കാൻ തിരഞ്ഞെടുത്ത അത്ര വലിയ സൗകര്യങ്ങൾ ഉള്ള ഈ റിസോർട്ട് തകരാൻ കാരണം ഒരു മീൻ വലയാണ്.
തങ്ങളുടെ നാട്ടിൽ ഇത്രയും വലിയ റിസോർട്ട് സമുച്ചയം വരുമ്പോൾ നാട്ടിൽ ഉള്ള പലർക്കും ജോലി ലഭിക്കും എന്നോർത്ത നാട്ടുകാർ ശെരിക്കും സന്തോഷപ്പെട്ടു. അവർ അതിനെ ആഹ്ലാദത്തോടു കൂടി വരവേറ്റു.
എന്നാൽ നാളുകൾ കഴിയും തോറും അവരുടെ സന്തോഷം മങ്ങി തുടങ്ങി. ശുദ്ധ ജലത്തിൽ യഥേഷ്ടം ലഭിക്കുന്ന ചെമ്മീൻ പിടിച്ചു ജീവിച്ചിരുന്ന പ്രദേശവാസികളുടെ മീൻ വലകൾ റിസോർട്ടുകാർ നശിപ്പിച്ചു. ഇതിനെ തുടർന്ന് തങ്ങൾക്ക് ഇതിന് നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായി റിസോർട്ട് അധികൃതരെ സമീപിക്കുകയും എന്നാൽ അവർ അതിനെ തള്ളി കളയുകയും ചെയ്തു.
തൽഫലമായി, ആദ്യ ഘട്ടത്തിൽ തങ്ങൾക്ക് നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച ശൈലൻ, പിന്നീട് റിസോർട്ടുകാർ നടത്തിയ വലിയ ക്രമക്കേടുകൾ മനസ്സിലാക്കുകയും. അത് തങ്ങളുടെ ജീവനായ വേമ്പനാട്ടു കായലിനെ നശിപ്പിക്കും എന്ന് മനസിലാക്കുകയും ചെയ്തപ്പോൾ, ഇവരുടെ ക്രമക്കേടുകളും കയ്യേറ്റവും ചൂണ്ടി കാണിച്ചു കോടതിയിൽ എത്തുകയായിരുന്നു.
അങ്ങനെ ഒരു മീൻ വലക്ക് വേണ്ടി ഏഴാം ക്ലാസ്സുകാരൻ നടത്തിയ കേസ് 200 കോടിയുടെ റിസോർട്ട് പൊളിക്കുക എന്ന വിധിയിലേക്ക് എത്തിച്ചു.