ഓണം ബമ്പർ: മുൻപ് ലോട്ടറി അടിച്ച കോടിപതിക്ക് പറയാൻ ഉള്ളത്
ഓണം ബമ്പറിന്റെ 25 കോടി നേടിയ ഭാഗ്യവാൻ ആരാണെന്നായിരുന്നു നമ്മൾ ഇന്ന് വരെ കാതോർത്തിരുന്നത്. എന്നാൽ ഇതിനു മുൻപ് കഴിഞ്ഞ തവണ 12 കോടി നേടിയ ആ ഭാഗ്യശാലിയുടെ അനുഭവം ഈ സാഹചര്യത്തിൽ നമ്മൾ അറിഞ്ഞിരിക്കണം.
ജയപാലൻ എന്നൊരാൾ ആണ് തന്റെ അനുഭവം ഒരു പ്രധാന വാർത്ത ചാനലിന് കൊടുത്ത ഇന്റർവ്യൂവിൽ പറഞ്ഞത്.
കഴിഞ്ഞ തവണ 12 കോടി നേടിയ ജയപാലൻ പറയുന്നത് ലോട്ടറി അടിച്ചാൽ നമ്മൾ നമ്മുടെ കാര്യം സുരക്ഷിതമാക്കുന്നത് വരെ മറ്റൊരാളെയും സഹായിക്കരുത് എന്നാണ്. ഈ പറയുന്നതിന്റെ കാരണം മറ്റൊന്നുമല്ല. 12 കോടി ലഭിച്ചതിൽ 5 കോടിയും നികുതിയായി ആദ്യ ഘട്ടത്തിൽ സർക്കാരിലേക്ക് തിരിച്ചടക്കേണ്ടി വന്നു. അതിന് പുറമെ ആദായ നികുതി റിട്ടേൺസ് സമർപ്പിച്ച സമയത്ത് വീണ്ടും 1 കോടി 45 ലക്ഷം നികുതിയായി അടക്കേണ്ടി വന്നു. ജയപാലൻ ഓർക്കുന്നത് താൻ എങ്ങാനും മുഴുവൻ പണവും ചിലവഴിച്ചിരുന്നെങ്കിൽ പെട്ടു പോയേനെ എന്നാണ്.
തനിക്ക് ലോട്ടറി അടിച്ച സമയത് കേരളത്തിന്റെ നാനാ ഭാഗത്തു നിന്നും ഒരുപാട് ആളുകൾ സഹായം അഭ്യർത്ഥിച്ചു തന്നെ സമീപിച്ചു എന്നും എന്നാൽ എല്ലാ ആളുകളെയും സഹായിക്കാൻ തനിക്ക് അയില്ല എന്നും താൻ അറിയുന്ന അടുത്തുള്ള കുറച്ചാളുകൾ സഹായിക്കാൻ സാധിച്ചു എന്നുമാണ്.