കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെട്ട കാർ
ഇന്ത്യൻ കാർ വിപണന രംഗത്തും കയറ്റു മതി മേഖലയിലും മാരുതിയുടെ തേരോട്ടം തുടരുകയാണ്. കഴിഞ്ഞ സാമ്പത്തീക വർഷവും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെട്ട കാറുകളുടെ ലിസ്റ്റിൽ മാരുതി സുസുക്കിയുടെ ഡിസയർ ആണ് ഒന്നാമൻ. എന്നാൽ തൊട്ടു പിന്നിൽ തന്നെ മാരുതി സുസുക്കിയുടെ മറ്റു മോഡലുകളായ മാരുതി ബലാനോ, സ്വിഫ്റ്റ് ഹാച്ച്ബാക്കുകൾ യഥാക്രമം അടുത്ത സ്ഥാനങ്ങളിൽ എത്തി.
2022 സാമ്പത്തീക വർഷത്തിൽ 2, 35 , 670 യൂണിറ്റുകൾ കയറ്റുമതി ചെയ്ത മാരുതി സുസുക്കി ഏകദേശം 40 % അധിക വളർച്ച രേഖപ്പെടുത്തി.
ലോകത്തിലെ ഏതാണ്ട് 100 ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെട്ട മാരുതി സുസുക്കി വാഹനങ്ങൾ ഇന്ത്യക്കകത്തെന്ന പോലെ മറ്റു രാജ്യങ്ങളിലും പ്രിയങ്കര വാഹനമാണ്.
ഏറ്റവും കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ എന്നതാണ് മാരുതി സുസുക്കി വാഹനങ്ങൾ ആളുകൾ കൂടുതലായി തിരഞ്ഞെടുക്കാൻ കാരണം.