ആ സിനിമ മനസ്സിൽ നിന്ന് പോവുന്നില്ല വിനീത് ശ്രീനിവാസൻ
മലയാള സിനിമയിലെ സകല കലാ വല്ലഭൻ എന്ന് വിളിക്കാവുന്ന താരം ആണ് വിനീത് ശ്രീനിവാസൻ. ശ്രീനിവാസൻ എന്ന ലെജൻഡന്റിന്റെ മകൻ എന്ന ലേബലിൽ ഒതുക്കപ്പെടാൻ പറ്റാത്ത അത്ര മികച്ച രീതിയിൽ വിനീത് വളർന്നു. ഈ അടുത്തായി ഒരു സിനിമയെ കുറിച്ചുള്ള വിനീതിന്റെ അഭിപ്രായം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
കഴിഞ്ഞ വാരം പുറത്തിറങ്ങിയ ഗൗതം മേനോൻ – സിമ്പു സിനിമയായ വെന്ത് തനിണ്ടത് നെ കുറിച്ചാണ് വിനീത് വാചാലനായത്. ആ സിനിമ കണ്ടിട്ടിപ്പോൾ രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു എന്നിട്ടും അത് മനസ്സിൽ നിന്നും പോവുന്നില്ല, അത്രക്ക് മനസ്സിൽ തട്ടി നിൽക്കുന്നു. ക്രൈം ഡ്രാമ വിഭാഗത്തിൽ ഈയിടെ ഒരുപാട് സിനിമകൾ വരുന്നുണ്ട് എന്നും അത്തരത്തിലൊരു വിഭാഗത്തിൽ ഇറങ്ങിയതിൽ വെച്ച് അതിന്റെ മാക്സിമം സിനിമ അനുഭവം ഈ സിനിമ നൽകുന്നുണ്ട് എന്നും താരം പറഞ്ഞു.
ഗൗതം മേനോൻ – ചിമ്പു കൂട്ടുക്കെട്ടിൽ വരുന്ന സിനിമകൾ സാധാരണ നിരാശപെടുത്താറില്ല, അത്തരത്തിൽ കാണികൾ ഏറ്റെടുത്ത ഈ സിനിമയും നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുകയാണ്.