ശ്രദ്ധിക്കുക , ചെരിപ്പുകൾ ഇങ്ങനെ വെച്ചാൽ സാമ്പത്തിക പ്രതിസന്ധി വന്നേക്കാം
വസ്തു ശാസ്ത്ര പരമായി കാര്യങ്ങളെ സമീപിച്ചാൽ വീടിന്റെ മുക്കും മൂലയും മുതൽ നമ്മൾ ധരിക്കുന്ന ചെരുപ്പിൽ വരെയുണ്ട് കാര്യങ്ങൾ. അത്തരത്തിൽ ഒന്നാണ് ചെരുപ്പുകൾ എങ്ങനെ വീട്ടിൽ വെക്കാം എന്നുള്ളത്. വാസ്തുശാസ്ത്ര പ്രകാരം വീടിന്റെ വടക്ക് കിഴക്ക് ദിശയിൽ ചെരുപ്പുകൾ സൂക്ഷിക്കുന്നത് വളരെ അശുഭകരമാണ്.
ഈ ദിശ പോസിറ്റിവിറ്റി നൽകുന്ന ദിശയാണ് അതുകൊണ്ട് തന്നെ ഈ ദിശയിൽ ഒരിക്കലും ചെരിപ്പുകൾ സൂക്ഷിക്കരുത്. അങ്ങനെ ചെയ്താൽ നികളുടെ വീട്ടിൽ ഐശ്വര്യം ഉണ്ടാവുകയില്ലെന്നും സാമ്പത്തിക പ്രതിസന്ധി വന്നേക്കാമെന്നും വസ്തു ശാസ്ത്രം പറയുന്നു. വീടിന്റെ കിടപ്പു മുറിയിൽ , കട്ടിലിന്റെ തലഭാഗത്ത് , അല്ലെങ്കിൽ കട്ടിലിനു അടിയിൽ ഇവിടങ്ങളിലെല്ലാം ചെരുപ്പ് വെക്കുന്നത് നെഗറ്റീവ് എനര്ജിയാണ് നൽകുക.നീല ഷൂസ് നല്ലതാണെന്നും
കീറിയതും പൊട്ടിയതും ധരിക്കരുതെന്നും വസ്തു ശാസ്ത്രം പറയുന്നു.അവ ധന നഷ്ടത്തിനും മാനഹാനിക്കും കാരണമാവും. അതുപോലെ മഞ്ഞ നിറത്തിലുള്ള ചെരിപ്പുകളും ധരിക്കാൻ പാടില്ല