Hot News

ഞാൻ അഭിനയിക്കാൻ കൊള്ളാത്തവനെന്ന് അവർ പറഞ്ഞത് വേദനിപ്പിച്ചു

സീത റാമിന്റെ സ്വപ്ന സമാനമായ വിജയത്തിലൂടെ ദുൽഖർ സൽമാൻ ഇപ്പോൾ ഇന്ത്യ മുഴുവൻ ഫാന്സുള്ള പാൻ ഇന്ത്യൻ സ്റ്റാർ ആയി മാറിയിരിക്കുകയാണ്. എന്നാൽ ഏറ്റവും പുതിയ സിനിമയായ ചുപ്പ് സിനിമയുടെ ലൊക്കേഷനിൽ വെച്ച് ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് കൊടുത്ത ഇന്റർവ്യൂവിൽ താരം ഭൂത കാലത്തിൽ താൻ നേരിട്ട അവസ്ഥകൾ പറഞ്ഞ് ഇമോഷണൽ ആവുകയായിരുന്നു.
കരിയറിന്റെ തുടക്ക കാലഘട്ടത്തിൽ വളരെ മോശം രീതിയിൽ ആളുകൾ തന്റെ സിനിമകളെ വിലയിരുത്തി എന്നും, വളരെയധികം വേദനിപ്പിക്കുന്ന രീതിയിൽ പല റിവ്യൂകളും പലരും നടത്തി.
താൻ സിനിമക്ക് ചേർന്നവനല്ല, ഈ പണി നിനക്ക് ചേരില്ല എന്ന തരത്തിൽ പലരും പറഞ്ഞു.

2011 ൽ സെക്കൻഡ് ഷോയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ ദുൽക്കർ ഇതിനോടകം മലയാളം, ഹിന്ദി, തമിഴ് , തെലുങ്കു എന്നിങ്ങനെ ഇന്ത്യയിലാകെ പല ഇൻഡസ്ട്രിയിലും അഭിനയിച്ചു.

മലയാള സിനിമയുടെ ട്രെൻഡ് സെറ്റർ ആയ ദുൽക്കർ, നീലാകാശം പച്ചക്കടൽ , ചുവന്ന ഭൂമി എന്ന മൂവിയിലൂടെ കേരളത്തിൽ ബുള്ളെറ്റ് ഒരു ട്രെൻഡ് ആക്കി മാറ്റിയിരുന്നു.
ഏതായാലും ഇപ്പോൾ കൈ നിറയെ ഹിറ്റുകൾ ഉള്ള താരം, മലയാളത്തിന്റെ യൂത്ത് ഐക്കൺ കൂടെയാണ്

Leave a Reply

Your email address will not be published. Required fields are marked *