എലിസബത്ത് രഞ്ജിക്ക് വേണ്ടി ഉംറ ചെയ്യാൻ എത്തിയ യുവാവിനെ സൗദി അറസ്റ്റ് ചെയ്തു
ഈയിടെയാണ് ലോകത്തെ ആകമാനം ഞെട്ടിച്ച് ബ്രിട്ടീഷ് രഞ്ജി എലിസബത്ത് അന്തരിച്ചത്. ബ്രിട്ടനകത്തും പുറത്തും ഒരുപാട് ആരാധകരുണ്ടായിരുന്ന രാഞ്ജിയുടെ മരണം എല്ലാവരെയും അതീവ ദുഖത്തിലാഴ്ത്തിയിരുന്നു. എന്നാൽ അടുത്തിടെയാണ് രസകരമായ ഒരു സംഭവം അരങ്ങേറുന്നത്.
മക്കയിൽ നിന്ന് എലിസബത്ത് രഞ്ജിക്കു വേണ്ടി ഉംറ തീർത്ഥാടനം നടത്താൻ വന്ന യെമനി പൗരനെ സൗദി പോലീസ് അറസ്റ് ചെയ്തു.
താൻ എലിസബത്ത് രഞ്ജിക്ക് വേണ്ടി ഉംറ ചെയ്യാൻ സൗദിയിലെ മക്കയിലേക്ക് വരുന്നു എന്ന് വീഡിയോയിലൂടെ മുൻകൂട്ടി ഇദ്ദേഹം പറഞ്ഞിരുന്നു. ആ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യണം എന്നും , മക്കയിലേക്ക് കാലു കുത്താൻ സമ്മതിക്കരുത് എന്നുമുള്ള വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു.
മക്കയിലെ അതീവ പുണ്യമായ മസ്ജിദുൽ ഹറമിൽ വെച്ചായിരുന്നു ഇയാൾ വീഡിയോ എടുത്തിരുന്നത്.
സത്യാ വിശ്വാസികൾക്കൊപ്പം എലിസബത്ത് രഞ്ജിയേയും സ്വർഗത്തിൽ പ്രവേശിപ്പിക്കാൻ ഞാൻ അല്ലാഹുവിനോട് അപേക്ഷിക്കുന്നു എന്ന ബാനർ പൊക്കിപിടിച്ചായിരുന്നു ഇദ്ദേഹം ഉംറ ചെയ്യാൻ എത്തിയത്.
ഉംറ എന്നത് സ്വീകര്യമാണെങ്കിലും മരണപ്പെട്ട മുസ്ലിങ്ങൾക്ക് ചെയ്യുന്നതാണ് , ഇതര മതസ്ഥർക്ക് അത് പാടില്ല. അതിനാൽ ഉംറയുടെ എല്ലാ ചട്ടങ്ങളും തെറ്റിച്ച ഇയാളെ മക്കയിലെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു നീക്കിയതായും, എല്ലാവരും സംയമനം പാലിക്കണം എന്നും സൗദി അധികൃതർ പറഞ്ഞു.
എന്നാൽ വീഡിയോയിലെ ബാനർ ദൃശ്യങ്ങൾ അവ്യക്തമാക്കിയാണ് മാധ്യമങ്ങൾ ടെലികാസ്റ്റ് ചെയ്തത് എന്നൊരു വിമർശനം ഇപ്പോൾ ഉയർന്നു വരുന്നുണ്ട്