Gulf News

ചരിത്രം രചിച്ച് സൗദി വിദേശികൾക്ക് ടൂറിസം വിസ അനുവദിച്ചു

GCC രാജ്യങ്ങളിൽ താമസ വിസ ഉള്ളവർക്ക് ഓൺലൈൻ ആയി സൗദി ടൂറിസ്റ്റ് വിസ അനുവദിക്കാൻ ആണ് ടൂറിസം മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. ഇത് പ്രകാരം UAE , Oman , Qatar, Kuwait , Bahrain എന്നിവിടങ്ങളിൽ താമസ വിസ ഉള്ള മലയാളികൾ ഉൾപ്പടെയുള്ള വിദേശികൾക്ക് ഓൺലൈൻ വിസ കരസ്ഥമാക്കി സൗദിയിലേക്ക് യാത്ര ചെയ്യാം. സൗദിയിലെ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുകയും ഉംറ നിർവഹിക്കുകയും ചെയ്യാം.

ഒരു വർഷത്തെ multiple ടൂറിസ്റ്റ് വിസക്ക് 300 റിയാൽ വിസ ഫീസും ഇൻഷുറൻസ് ഫീസുമാണ് അപേക്ഷകർ അടക്കേണ്ടത്. www.visitsaudi.com എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്
അപേക്ഷകരുടെ GCC രാജ്യങ്ങളുടെ വിസക്ക് ചുരുങ്ങിയത് 3 മാസവും പാസ്‌പോർട്ടിന് ചുരുങ്ങിയത് 6 മാസവും കാലാവധിയുണ്ടാവണം.

18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് വിസ ലഭിക്കാൻ രക്ഷിതാക്കൾ വിസക്ക് അപേക്ഷിക്കണമെന്ന വ്യവസ്ഥയും നിലവിലുണ്ട്.

UK , അമേരിക്ക ഷെങ്കൻ വിസയുള്ളവർക്ക് One Arrival Tourist Visa യും അനുവദിക്കുന്നുണ്ട്. വിസ ഉപയോഗിച്ച് ഒരിക്കലെങ്കിലും ആ രാജ്യങ്ങൾ സന്ദർശിച്ച ശേഷം മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളു.

2019 ൽ ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ അനുവദിച്ചു തുടങ്ങിയതിൽ പിന്നെ ഇത് വരെ 10 ലക്ഷത്തിലേറെ ടൂറിസ്റ്റ് വിസകൾ ഓൺലൈൻ ആയി അനുവദിച്ചതായി സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *