ഞെട്ടിച്ച ടീം സെക്ഷൻ : വേൾഡ് കപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു
ഈ വർഷം ഓസ്‌ട്രേലിയയിൽ വെച്ച് നടക്കാൻ ഇരിക്കുന്ന ടി 20 വേൾഡ് കപ്പിനുള്ള ഇന്ത്യൻ ടീമിനെ BCCI പ്രഖ്യാപിച്ചു. മലയാളികൾക്ക് ഏറെ നിരാശ നൽകിക്കൊണ്ട് സൂപ്പർ താരം സഞ്ജു സാംസണെ വീണ്ടും ഒഴിവാക്കിയിരിക്കുകയാണ്. കഴിഞ്ഞ വർഷം മുതൽ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും സഞ്ജുവിന് പകരം റിഷാബ് പന്തിനെ തന്നെ പിന്തുണക്കാൻ ആയിരുന്നു BCCI യുടെ തീരുമാനം.
കാലഘട്ടം കണ്ട ഏറ്റവും മികച്ച പേസർ ആയ ജസ്പ്രീത് ബുമ്ര തിരിച്ചെത്തിയിട്ടുണ്ട്. ഏറെക്കാലത്തിന് ശേഷം ഷമി (സ്റ്റാൻഡ് ബൈ ) ആയി ഇന്ത്യൻ ടി 20 ടീമിൽ തിരിച്ചെത്തി.ബിസിസിഐ പ്രഘ്യാപിച്ച ഇന്ത്യയുടെ ടീം നമുക്ക് കാണാം.
രോഹിത് ശർമ്മ (C ), കെ എൽ രാഹുൽ ,വിരാട് കോഹ്ലി , സൂര്യകുമാർ യാദവ് , ദീപക് ഹൂഡ , റിഷാബ് പന്ത് (WK ), ദിനേഷ് കാർത്തിക് (WK ), ഹർദിക് പാണ്ട്യ , രവി ചന്ദ്രൻ അശ്വിൻ , യുസ്വേന്ദ്ര ചഹൽ ,അക്സർ പട്ടേൽ , ജസ്പ്രീത് ബുമ്ര , ബുവനേശ്വർ കുമാർ , ഹർഷൽ പട്ടേൽ , അർഷദീപ് സിങ്
സ്റ്റാൻഡ് ബൈ പ്ലയെർസ്
മുഹമ്മദ് ഷമി , ശ്രെയസ് അയ്യർ , രവി ബിഷ്‌ണോയി , ദീപക്ക് ചഹാർ
എന്നിങ്ങനെയാണ് BCCI പ്രഖ്യാപിച്ച ഒഫീഷ്യൽ ടീം. സഞ്ജു ഉണ്ടാവും എന്നത് തന്നെയായിരുന്നു അവസാന നിമിഷം വരെ എല്ലാ വിധ റിപ്പോർട്ടുകളും പറഞ്ഞിരുന്നത്. എന്നാൽ അവസാന നിമിഷം BCCI സഞ്ജുവിനെ തഴയുകയായിരുന്നു. റിഷാബ് പന്ത് തുടർച്ചയായി മങ്ങിയ ഫോമിൽ കളിച്ചിട്ടും താരത്തെ തന്നേയാണ് ഇപ്പോഴും എടുത്തിരിക്കുന്നത്. പരിക്ക് മാറി ഹർഷൽ പട്ടേൽ ടീമിൽ തിരിച്ചെത്തിയതാണ് മറ്റൊരു പ്രത്യേകത