OTT യിൽ തല്ലി തീർക്കാൻ മണവാളൻ വസീമും വിരുമാനും
സിനിമ പ്രേക്ഷകർ കാത്തിരുന്ന പല സിനിമകളും ഇന്ന് OTT റിലീസ് ആയിട്ടുണ്ട്, അവ ഏതെല്ലാം ആണെന്ന് നോക്കാം.
വിരുമൻ
നടിപ്പിൻ നായകൻ സൂര്യ നിർമാണം ചെയ്ത് സഹോദരൻ കാർത്തി ടൈറ്റിൽ റോളിൽ അഭിനയിച്ച സിനിമയാണ് വിരുമൻ. ഒരു സാധാരണ തമിഴ് പടത്തിനു വേണ്ട എല്ലാ ചേരുവകളും അടങ്ങിയ സിനിമയിൽ കാർത്തിയെക്കൂടാതെ പ്രകാശ് രാജ് മറ്റൊരു മികച്ച കഥാപാത്രം അഭിനഴിച്ചിട്ടുണ്ട്.
ചിത്രം തീയ്യറ്ററിൽ വിജയമായെങ്കിലും, എല്ലാ തരം ആളുകളെയും തൃപ്തിപ്പെടുത്താൻ ആയിട്ടില്ല.ഇതിന്റെ ലീക്കഡ് പതിപ്പ് ഒരാഴ്ച മുൻപേ വന്നെങ്കിലും ഇപ്പോഴാണ് ഒറിജിനൽ പതിപ്പ് OTT യിൽ റിലീസ് ആവുന്നത്.
തല്ലുമാല
ഈ അടുത്ത കാലത്തൊന്നും തല്ലുമാല പോലൊരു തീയ്യറ്റർ വൈബ് മറ്റൊരു പടവും പ്രേക്ഷകർക്ക് നൽകി കാണില്ല. പ്രത്യേകിച്ചൊരു കഥ സിനിമക്ക് ഇല്ലെങ്കിലും മേക്കിങ് , സ്ക്രിപ്റ്റ് , താരങ്ങളുടെ പെർഫോമെൻസ് എന്നിവ കൊണ്ട് ഈ അടുത്ത കാലത്തെ ഏറ്റവും അധികം പണം വരിയായ് മലയാള സിനിമയാവാൻ തല്ലുമാലക്ക് സാധിച്ചിട്ടുണ്ട്.
ടോവിനോ തോമസിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ മൂവിയിൽ ലുക്മാൻ അവറാൻ അടക്കം പല പുതുമുഖ താരങ്ങളും നിറഞ്ഞു നിന്നു. മാത്രമല്ല ഷൈൻ ടോം ചാക്കോയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്.
ചിത്രം ഇന്ന് OTT യിൽ റിലീസ് ആയിട്ടുണ്ട്.