മസ്കറ്റിൽ വിമാനം പറക്കാനിരിക്കെ പുകഞ്ഞു
എയർ ഇന്ത്യ എക്സ്പ്രസ്സ് മസ്ക്കറ്റ് കൊച്ചി വിമാനത്തിൽ പുകയുയർന്നു. ഒമാനിലെ മസ്‌ക്കറ്റ് വിമാന താവളത്തിൽ ഏകദേശം ഉച്ചയോടെയാണ് സംഭവം അരങ്ങേറിയത്. വിമാനത്തിന്റെ ചിറകിൽ നിന്നാണ് പുകയുയർന്നത്, പെട്ടെന്ന് തന്നെ യാത്രക്കാരെയെല്ലാം എമർജൻസി ഡോർ വഴി പുറത്തിക്കിയത് കാരണം യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നാണ് മസ്‌ക്കറ്റ് എയർ പോർട്ട് അതോറിറ്റി നൽകുന്ന വിവരം.
യാത്രക്കാർ കയറിയ വിമാനം പുറപ്പെടാനിരിക്കെ ചിറകിൽ നിന്നും പുകയുയർന്നു എന്നാണ് ദൃക്‌സാക്ഷികളായ യാത്രക്കാർ പറയുന്നത്. മറ്റു വിമാന സർവീസുകൾ ഒന്നും ഈ കാരണത്താൽ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടില്ലന്നും യാത്രക്കാർക്ക് ഒരു രീതിയിലുള്ള പരിക്കുകൾ പോലും ഇല്ല എന്നുമാണ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിച്ചത്. വിമാനം പറക്കാൻ തുടങ്ങും മുൻപേ എമർജൻസി ടീമിന്റെ ശ്രദ്ധയിൽ പുകയുയരുന്നത് കണ്ടത് കൊണ്ട് വലിയൊരു ദുരന്തം ഒഴിവായി. എന്ത് കൊണ്ടാണ് ഇങ്ങനെ പുകയുയരാൻ കാരണം എന്ന് ഇത് വരെ വ്യക്തമായിട്ടില്ലെങ്കിലും, എയർ ഇന്ത്യയ്ക്ക് ഏറ്റ ഒരു വലിയ തിരിച്ചടിയാണ് ഈ വീഴ്ച എന്നാണ് പറയപ്പെടുന്നത്