80% വരെ ഓഫറുമായി ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ്
Flipkart ൽ എല്ലാ വർഷവും നടത്തുന്ന ഏറ്റവും വലിയ ഓഫർ sale ആണ് ബിഗ് ബില്യൺ ഡേയ്സ്. ഈ വരുന്ന ബിഗ് ബില്യൺ ഡേയ്സ് ഈ വരുന്ന സെപ്റ്റംബർ 23 മുതൽ സെപ്റ്റംബർ 30 വരെയാണ് . ഈ ബിഗ് ബില്യൺ ഡെയ്‌സിന്റെ വിശേഷങ്ങളെ കുറിച്ചു നമുക്ക് കൂടുതൽ ഈ വാർത്തയിലൂടെ അറിയാം.
ഹെഡ്ഫോൺസ് പോലെയുള്ള ഇലക്ട്രിക് ഉപകരണങ്ങളുടെ ബ്രാൻഡ് ആയ Noise ആണ് ഈ വർഷത്തെ ടൈറ്റിൽ സ്പോൺസേർസ്. ഒപ്പം Asus ഉം Poco യും ഇതിൽ കൂടെയുണ്ട്.
നമുക്ക് ഏറ്റവും ആദ്യം കാർഡ് ഓഫേർസ് അറിയാം. നിലവിൽ ആദ്യം ICICI യുടെയും Axis ന്റെയും ഡെബിറ്റ് കാർഡ്‌സിനും ക്രെഡിറ്റ് കാർഡ്‌സിനുമാണ് ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് 10 % ഇക്കൊല്ലം ബിഗ് ബില്യൺ ഡേയ്‌സിൽ പ്രൊവൈഡ് ചെയ്തിരിക്കുന്നത്. ഈ രണ്ടു കാർഡ്‌സിനുമായിരിക്കും എക്സ്ട്രാ 10 % ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുക. നിങ്ങൾ ഫ്ളിപ്കാർട്ട് പ്ലസ് മെമ്പർ ആണെങ്കിൽ എല്ലാ വർഷം ഉള്ളത് പോലെ 24 മണിക്കൂർ മുന്നേ നിങ്ങൾക്ക് ഓഫേർസ് ആക്‌സസ് ചെയ്യാൻ സാധിക്കും. കൂടാതെ ഫ്ലിപ്കാർട്ട് അക്സസ്സ് ബാങ്ക് ക്രെഡിറ്റ് കാർഡിനും, ഫ്ലിപ്കാർട്ട് പേ ലേറ്ററിനുമെല്ലാം പ്രത്യേകം പ്രത്യേകം ക്യാഷ് ബാക്ക് ഉണ്ട്.
ടൈറ്റിൽ സ്പോൺസറായ Noice ന്റെ പ്രൊഡക്ടുകൾക്ക് 70 % വരെ ഡിസ്‌കൗണ്ട് ഉണ്ട്.
ഈ വർഷത്തെ ബിഗ് ബില്യൺ sale ൽ സ്റുഡന്റ്സിനു പ്രത്യേകമായി EMI സൗകര്യവും Flipkart ഒരുക്കിയിട്ടുണ്ട്. ആദ്യമായാണ് ഫ്ലിപ്കാർട്ട് ഇങ്ങനെയൊരു ഓപ്ഷൻ കൊണ്ട് വരുന്നത്.