തകർത്തടിച്ച് ഇംഗ്ലണ്ട്
ജൂഡ് ബെല്ലിൻഗാമിലൂടെയും ഒകായ സക്കയുടെയും റഹീം സ്റ്റിർലിംഗിലൂടെയും ഗോളുകളിൽ ഇംഗ്ലണ്ട് മുന്നിട്ട് നിൽക്കുന്നു. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇറാനെ നേരിട്ട് കൊണ്ടിരിക്കുന്ന ഇംഗ്ളണ്ട് നിലവിൽ വിവരം കിട്ടുമ്പോൾ മൂന്നു ഗോളിന് മുന്നിട്ടു നിൽക്കുകയാണ്.
കളിയിൽ ആദ്യ ടച്ച് അവസരം ലഭിച്ചത് ഇറാനായിരുനെങ്കിലും , പന്ത് ഭൂരിപക്ഷ നേരവും ഇംഗ്ളണ്ടിന്റെ കാലുകളിലായിരുന്നു. ആദ്യ മിനിറ്റുകളിൽ ഇറാന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ പരിക്കേറ്റു പുറത്തു പോയ ഇറാൻ ആദ്യ പാതി മുഴുവനും ഡിഫെൻസിവ് കളിയായിരുന്നു കളിച്ചത്.
കളിയുടെ 34 ആം മിനുട്ടിലായിരുന്നു കാത്തിരുന്ന ഗോൾ എത്തിയത്. ഇംഗ്ളണ്ടിന്റെ മികച്ച പ്ലയെർ ആയ ലുക് ഷായുടെ അളന്നു മുറിച്ച ക്രോസിൽ തല വെച്ച് കൊടുക്കേണ്ട ദൗത്യം മാത്രമേ ജൂഡ് ബില്ലിങ്ങാമിനുണ്ടായിരുന്നുള്ളു.
രണ്ടാമത്തെ ഗോളിൽ സക്കയുടെ ബ്രില്ലൻസ് കൃത്യമായി കാണുന്ന ഷോട്ടിലൂടെയായിരുന്നു. ബോക്സിനു പുറത്തു നിന്നും വെടിയുണ്ട കണക്കെ ഉതിർത്ത സക്കയുടെ ഷോട്ട് വല തുളഞ്ഞു പോവുകയായിരുന്നു.
ആദ്യ രണ്ടു ഗോളിൽ തകർന്നു പോയ ഇറാന്റെ പൂർണമായും തകർക്കുന്ന ഗോളിലായിരുന്നു സ്റ്റെർലിങ്. സൂപ്പർ താരം ഹരി കെയിൻ ബോക്സിനു ഉള്ളിൽ നിന്നും കൊടുത്ത ക്രോസിൽ കൃത്യമായി ഔട്ട് സ്വിങ് ചെയ്ത സ്റ്റെർലിങ് തന്റെ ഒരുപാട് കാലത്തേ ഗോൾ വരൾച്ച തീർക്കുകയായിരുന്നു.
ഏതായാലും കളി ഇനിയും സമയം ഒരുപാടുള്ളതിനാൽ ഇറാനു ഇനിയും തിരിച്ചു വരാൻ ഉള്ള സമയം ഉണ്ട്