ഖത്തർ ലോകകപ്പിലെ അര്ജന്റീന ഫ്രാൻസ് മത്സരം വീണ്ടും നടത്തണം
ഖത്തർ ലോകകപ്പിലെ അര്ജന്റീന ഫ്രാൻസ് മത്സരം വീണ്ടും നടത്തണം എന്ന ആവശ്യവുമായി ഫ്രഞ്ച് ആരാധകർ. ഇതുമായി ബന്ധപ്പെട്ട് 2 ലക്ഷം ആളുകൾ ഒപ്പു വെച്ച ഹർജി ഫിഫക്ക് സമർപ്പിക്കാനിരിക്കുകയാണ് ആരാധകർ.
പെനാൽറ്റി ഷൂട്ടൗട്ടിൽ 4 – 2 എന്ന സ്കോറിനായിരുന്നു അര്ജന്റീന ഫ്രാൻസിനെ തോല്പിച്ചത്. റഫറിമാരുടെ ചില പാളിയ തീരുമാനങ്ങൾ ആണ് ഫ്രഞ്ച് ആരാധകരുടെ പ്രതിഷേധത്തിന് കാരണം.
അർജന്റീനയ്ക്ക് പെനാൽട്ടി വിധിച്ച തീരുമാനം ശെരിയായിരുന്നില്ല എന്നും എയ്ഞ്ചേൽ ഡി മരിയ ഗോൾ അടിക്കുന്നതിന് മുൻപായി എംബാപ്പയെ ഫൗൾ ചെയ്തു എന്നുമാണ് ഇവർ പറയുന്നത്.
ഈ മത്സരം ഒരിക്കലും പെനാൽറ്റിയിലേക്ക് പോവില്ലായിരുന്നു , എയ്ഞ്ചേൽ ഡി മരിയ അർജെന്റിനയുടെ രണ്ടാം ഗോൾ നേടുന്നതിന് മുൻപ് എംബാപ്പയെ ഫൗൾ ചെയ്തു എന്നുമാണ് ഹർജിയിൽ ഉള്ളത്.
നിശ്ചിത സമയത്ത് 2 – 2 എന്ന സ്‌കോറിൽ ഇരു ടീമുകളും സമനില പാലിച്ചതോടെ മത്സരം പെനാൽട്ടി ഷൂട്ടോട്ടിലേക്ക് നീളുകയായിരുന്നു.