കേരള നിർമൽ ലോട്ടറി: ഒന്നാം സമ്മാനം അടിച്ച ടിക്കെറ്റ് അടിച്ചു മാറ്റി
ഈയടുത്താണ് നമ്മൾ ലോട്ടറിയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന ഒരു വാർത്ത കേട്ടത്. സമ്മാനാർഹനായി ആളുടെ ടിക്കെറ്റ് ഒരു സംഘം അടിച്ചു മാറ്റി എന്നായിരുന്നു അത്.
മഞ്ചേരി സ്വദേശിയായ അലവി എന്നൊരാൾക്ക് ആയിരുന്നു നിർമൽ ലോട്ടറി 70 ലക്ഷം രൂപയുടെ ഭാഗ്യക്കുറി അടിച്ചത്. എന്നാൽ ഒരു സംഘം തന്റെ പിറകെ പ്രൈസ് അടിച്ച ലോട്ടറി വേണം എന്ന് പറഞ്ഞു ഒരു കൂട്ടം ആളുകൾ വന്നു എന്നും. അവസാനം അവർ അത് തന്ത്ര പൂർവം തട്ടിയെടുത്തു എന്നും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. കൂടാതെ പോലീസിൽ കംപ്ലൈന്റ്ഉം നല്കിയിരുന്നു.
എന്നാൽ ഇപ്പോൾ കഥയിൽ ഇപ്പോൾ ഒരു ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. ആ സംഘം തട്ടിയെടുത്ത ലോട്ടറി ടിക്കറ്റുമായി ഇപ്പോൾ സമ്മാനം അടിച്ചു എന്ന് പറഞ്ഞ് ഒരു വ്യക്തി രംഗത്ത് വന്നിരിക്കുകയാണ്. ഉടനെ പോലീസ് അദ്ദേഹവുമായി സംസാരിക്കുകയും എന്നാൽ താൻ തട്ടിയെടുത്തതല്ല എന്നും, വേറെ കുറെ ആൾക്കാരുടെ കയ്യിൽ നിന്ന് പണം കൊടുത്ത് വാങ്ങിയ ടിക്കെടാണെന്മ്മ പറഞ്ഞു.
ആ സംഘം പണത്തിന് നല്ല ആവശ്യം ഉള്ളത് കൊണ്ടാണ് വേഗത്തിൽ തന്റെ കയ്യിൽ നിന്ന് പണം വാങ്ങി ടിക്കെറ്റ് തന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏതായാലും ഓണം ബമ്പറിന്റെ വാർത്തകൾ കെട്ടടങ്ങും മുൻപേയുള്ള ഈ വാർത്ത ആളുകളെ ഒന്നടങ്കം ഞെട്ടിച്ചിരികുകളായാണ്.