തെരുവ് നായ വിഷയം : കേരളത്തിനെതിരെ KL രാഹുൽ
ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും സ്ഥിരതയുള്ള താരങ്ങളിൽ ഒരാളാണ് KL രാഹുൽ. എന്നാൽ ഈയിടെ അദ്ദേഹം ഷെയർ ചെയ്ത ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ താരം വെട്ടിലായിരിക്കുകയാണ്.
കേരളത്തിലെ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നു എന്ന വ്യാജപ്രചരണം കണ്ണും പൂട്ടി വിശ്വസിച്ച് അതിനെതിരെ പോസ്റ്റിട്ട താരം നിരവധി വിമർശനങ്ങൾ ഏറ്റു വാങ്ങിയിരിക്കുകയാണ്.
തെരുവ് നായ പരിപാലത്തിനായി പ്രവർത്തിക്കുന്ന വോയിസ് ഓഫ് സ്‌ട്രെ ഡോഗ്സ് എന്ന സംഘടനയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ പങ്കു വെച്ചാണ് രാഹുൽ എതിർപ്പ് രേഖപ്പെടുത്തിയത്.
കേരളത്തിലെ തെരുവ് നായ്ക്കളെ കൊല്ലുന്നത് നിർത്തൂ, അവയെ രക്ഷിക്കൂ എന്ന് പറയുന്ന പോസ്റ്ററിനോടൊപ്പം
ദയവായി നിർത്തൂ എന്ന അപേക്ഷയോടെയാണ് രാഹുൽ പോസ്റ്റർ പങ്കു വെച്ചിരിക്കുന്നത്.
നിലവിൽ കേരളത്തിൽ വർധിച്ചു വരുന്ന തെരുവ് നായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാഹുലിന്റെ ഈ പ്രതികരണം മലയാളികളെ നല്ല രീതിയിൽ പ്രകോപിപ്പിച്ചിട്ടുണ്ട്.
“തെരുവ് നായ്ക്കൾക്ക് വേണ്ടി രംഗത്ത് വരുന്നവർ തന്നെ അവയെ ഏറ്റെടുത്തു മാതൃക കാണിക്കൂ എന്നതടക്കം ഒരുപാട് രസകരമായ കമെന്റുകൾ വരുന്നുണ്ട്”
ഏതായാലും വരുന്ന ട്വൻറി ട്വൻറി വേൾഡ് കപ്പിനുള്ള ഇന്ത്യൻ ടീം ഉപനായകനായ രാഹുൽ, തനിക്ക് നേരെ വരുന്ന സൈബർ ആക്രമണങ്ങളെ എങ്ങനെ നേരിടുന്നു എന്ന് കാത്തിരുന്ന് കാണാം