Hot News

കാത്തിരിപ്പിന് വിരാമം, ഞെട്ടിച്ച് IPhone 14 സീരീസ്

ലോകത്തുള്ള സകല IPhone പ്രേമികളും ഒന്നാകെ കാത്തിരുന്ന ഒന്നാണ് Iphone 14 series. എന്തായാലും കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് അവരതു പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ ( Sale Date ആയിട്ടില്ല ).
എന്തൊക്കെയാണ് Iphone 13 സീരിസിൽ നിന്നും 14 സീരീസിലേക്കെത്തുമ്പോൾ വന്നിരിക്കുന്ന മാറ്റങ്ങൾ എന്ന് നമുക്ക് നോക്കാം.

Punch Hole Camera

IPhone 13 ലെ നോച്ച് ക്യാമറയിൽ നിന്ന് ഏറെ വ്യത്യസ്‍തവും ഡയനാമിക്കുമായ punch hole camera യാണ് Iphone 14 നുള്ളത്.
ഈ punch hole camera സെറ്റപ്പിനെ ആപ്പിൾ പറയുന്നത് dynamic island എന്ന പേരിലാണ്. പേര് പോലെ മികച്ച ഡയനാമിക് ഫീച്ചർ നമുക്ക് ഇതിൽ കാണാനാവും. ഓരോ നോട്ടിഫിക്കേഷൻ വരുന്നതനുസരിച്ചു അതിന്റെ വലുപ്പത്തിൽ വ്യത്യാസം കാണിക്കും അത് കൊണ്ടാണ് Dynamic Island എന്ന് Apple ഇതിനെ വിശേഷിപ്പിക്കുന്നത്.

അമേരിക്കൻ റീജിയനുകളിൽ സിം ട്രേ ഒഴിവാക്കിയാണ് ഇറങ്ങുന്നത്. അവിടെ ഇ സിം ആയിരിക്കും ഉപയോഗിക്കാൻ സാധിക്കുക. എന്നാൽ ഇന്ത്യൻ മോഡലുകളിൽ i phone 14 സീരീസ് സിം ട്രേ സംവിധാനം ഒരുക്കിയിട്ടുണ്ട്.

ക്യാമറ

ഐ ഫോണുകൾ പൊതുവെ ക്യാമറ ക്വാളിറ്റിക്ക് പേര് കേട്ടതാണ്. അതിനാൽ ഏവരും ഉറ്റു നോക്കുന്നതും അതായിരിക്കും.
48 മെഗാ പിക്സിളിൽ ഉള്ള മെയിൻ ക്യാമറയും 12 മെഗാ പിക്സിലിലിന്റെ ടെലിഫോട്ടോ ലെൻസും , 12 മെഗാ പിക്സിലിന്റെ വൈഡ് ആംഗിൾ ക്യാമറയും വന്നിട്ടുണ്ട്. സെൽഫി ക്യാമറ 12 മെഗാ പിക്സിലിന്റെ തന്നെയാണ്.
ക്യാമെറ സെക്ഷനിൽ ഇനിയും ഒരുപാട് ഫീച്ചറുകൾ പറയാനുണ്ട്.

Processor a16 bionic chipset ആണ് , മുൻപ് 13 Pro യിൽ a15 bionic chipset ആയിരുന്നു.മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് Always on Display ആണ് എന്നതാണ്.

എന്തായാലും ഇന്ത്യയിൽ ഇറങ്ങിയതിന് ശേഷം മാത്രമേ കൃത്യമായ രീതിയിൽ IPhone 14 സീരിസിന്റെ റിവ്യൂ ചെയാൻ സാധിക്കൂ

Leave a Reply

Your email address will not be published. Required fields are marked *