OTT യിൽ ഇന്ന് റിലീസ് ആയ കിടിലൻ സിനിമകൾ
OTT യിൽ ഇന്ന് റിലീസ് ആയ പ്രേക്ഷകർ കാത്തിരിക്കുന്ന ചില സൂപ്പർ ഹിറ്റ് മൂവികളെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്
ഭീംല നായിക്ക്
അയ്യപ്പനും കോശിയും എന്ന സൂപ്പര്ഹിറ്റ് മലയാളം മൂവിയുടെ തെലുങ്കു remake ആണ് ഭീംല നായിക്ക്, ചിത്രത്തിന്റെ തെലുങ്കു വേർഷൻ മുൻപേ തന്നെ OTT യിൽ റിലീസ് ആയിരുന്നെങ്കിലും , ഇപ്പോഴാണ് ഇതിന്റെ തമിഴ് വേർഷൻ റിലീസ് ആവുന്നത്. തെലുങ്കു സൂപ്പർ സ്റ്റാർ ആയ പവൻ കല്യാൺ ഭീംല നായിക് ആയി വരുന്ന ചിത്രത്തിൽ, ബാഹുബലിയുടെ പ്രശസ്തനായ റാണ ദഗ്ഗുപതിയും പ്രതിയോഗി റോളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
മലയാളികളായ നിത്യാമേനോനും , സംയുക്ത മേനോനും ചിത്രത്തിൽ പ്രധാന റോളിൽ എത്തുന്നുണ്ട്.
ആഹാ തമിഴ് ott പ്ലാറ്റുഫോമുകളിലൂടെയാണ് ചിത്രം റിലീസ് ആയിട്ടുള്ളത്.
ഏക് വില്ലൻ റിട്ടേൺസ്
രണ്ടാമത്തെ OTT റിലീസ് Netflix ലൂടെ റിലീസ് ചെയ്യപ്പെട്ട ഏറ്റവും പുതിയ ഹിന്ദി സിനിമയാണ്, ഏക് വില്ലൻ റിട്ടേൺസ്. ജോൺ എബ്രഹാം പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം പൂർണമായും ആക്ഷൻ ത്രില്ലെർ വിഭാഗത്തിൽ പെടുന്നു.നിലവിൽ ഹിന്ദി ഭാഷയിൽ മാത്രം ആണ് ചിത്രം റിലീസ് ആയത്.
സീതാ റാം
മൂന്നാമതായി പറയാനുള്ളത് കഴിഞ്ഞ മാസത്തെ ഏറ്റവും വലിയ ഹിറ്റായ ദുൽഖർ പടം സീതാ റാം ആണ്. സിനിമ ഇപ്പോഴും തീയ്യറ്ററിൽ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുകയാണെങ്കിലും ആമസോൺ prime ലൂടെ കാണാവുന്നതാണ്.
ദുൽഖർ സൽമാന് പുറമെ വലിയ ഒരു താര നിര തന്നെ സിനിമയിൽ ഉണ്ട്. പൂർണമായും റൊമാന്റിക് ഇമോഷണൽ വിഭാഗത്തിൽ പെടുന്ന സിനിമ തീയ്യറ്ററിൽ വലിയ വിജയം തന്നെ കൈവരിച്ചിട്ടുണ്ട്.
ഇതിനോടകം നിങ്ങൾ ഈ മൂവികൾ കണ്ടിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ആയി പങ്കു വെക്കുക