Hot News

White Room Torturing: കേട്ടുകേൾവിയില്ലാത്ത ശിക്ഷ രീതി

വെളുത്ത മുറിയിലെ പീഡനം അഥവാ White Room Torturing. മമ്മൂട്ടി ചിത്രം രോഷക്കിന്റെ പോസ്റ്ററുകളും മേക്കിങ് വിഡിയോകളും ട്രൈലെറുമെല്ലാം പുറത്തിറങ്ങിയതിൽ പിന്നെയാണ് മലയാളി White Room Torturing നെ കുറിച്ച് തിരച്ചിലാരംഭിച്ചത്.
മമ്മൂട്ടി അങ്ങനെയുള്ള ഒരു വെളുത്ത മുറിയിൽ വെളുത്ത ഡ്രസ്സ് ഇട്ട് ഇരിക്കുന്നത് കാണാൻ വളരെ ഭംഗിയുണ്ടെങ്കിലും White Room Torturing എന്താണെന്ന് മനസ്സിലാക്കിയാൽ ഇതത്ര സുഖമുള്ള കാര്യം അല്ല എന്ന് മനസ്സിലാവും.

എന്താണ് White Room Torturing? എങ്ങനെയാണ് ഇത് നടപ്പാക്കുക ?

ഒരു വ്യക്തിയെ പൂർണമായും വെളുത്ത നിറമുള്ള ഒരു റൂമിൽ അടച്ചിട്ട് അയാളെ വേണ്ട രീതിയിൽ മാനസികമായി തളർത്തി വിവരങ്ങൾ ശേഖരിക്കുന്ന ശിക്ഷ രീതിയാണ് White Room Torturing.
വെളുത്ത ചുമരുകളും വെളുത്ത ഡ്രെസ്സും എനുൾപ്പടെ അയാൾ മറ്റൊരു കളറും കാണാൻ പറ്റാത്ത രീതിയിൽ ആ റൂം സെറ്റ് ചെയ്യും.കഴിക്കാൻ കൊടുക്കുന്ന ഭക്ഷണം പോലും വെളുത്ത നിരത്തിലായിരിക്കും. വെളുത്ത നിറമുള്ള ഭക്ഷണങ്ങളായ പാൽ, മുട്ട, അങ്ങനെയുള്ളത് മാത്രം ആയിരിക്കും കൊടുക്കുക.


പൂർണമായും സൗണ്ട് പ്രൂഫ് ചെയ്ത റൂം ആയത് കൊണ്ട് പുറത്തു നിന്നുള്ള ഒരു ശബ്ദവും അയാൾക്ക് കേൾക്കാൻ സാധിക്കില്ല.ജനാലകൾ പോലും ഇല്ലാത്ത ഇത്തരം റൂമുകളിൽ ഒരു നിഴലോ വെളിച്ചമോ പോലും കടക്കില്ല. ഈ രീതിയിൽ ഉള്ള ശിക്ഷ രീതി ഇറാൻ ആണ് കൂടുതലായും ഉപയോഗിച്ചിട്ടുള്ളത്.
ഈ ശിക്ഷ അനുഭവിച്ച പലർക്കും അവസാനം സ്വന്തം പേര് പോലും ഓർമ കാണില്ല.

Leave a Reply

Your email address will not be published. Required fields are marked *