ഐ ഫോൺ 14 : സംഗതി പാളി പോയോ ??
ഈ അടുത്താണ് ഏറെ കൊട്ടിഘോഷിച്ച ഐ ഫോൺ 14 സീരീസ് വിപണിയിലെത്തിയത്. പലതരം അഭിപ്രായങ്ങൾ ഫോണിനെ കുറിച്ച് വന്നെങ്കിലും ഐ ഫോൺ ഉപഭോക്താക്കൾ 14 സീരിസിന്റെ കാര്യത്തിൽ സംതൃപ്തരായിരുന്നു. എന്നാൽ ഇപ്പോൾ നിരവധി പരാതികൾ ആണ് ഫോണിനെ ചൊല്ലി വരുന്നത്. ഒട്ടനേകം ഉപഭോക്താക്കൾ പരാതിയുമായി സോഷ്യൽ മീഡിയയിലും മറ്റും സജീവമാണ്.
തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കുമ്പോൾ ക്യാമെറ അക്സസ്സ് ആവുന്നില്ലെന്നും കണ്ട്രോൾ ചെയ്യാൻ പറ്റാത്ത രീതിയിൽ ഉള്ള ചലനങ്ങൾ ആണ് ഉള്ളതെന്നും പറയപ്പെടുന്നു. പ്രത്യേകിച്ചും സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളായ ടിക് ടോക്ക് , സ്‌നാപ്ചാറ് , ഇൻസ്റ്റാഗ്രാം എന്നിവ ഉപയോഗിക്കുമ്പോൾ ആണ് ഈ പ്രെശ്നം വരുന്നത്. എന്നാൽ സാധാരണ വിഡിയോ എടുക്കുമ്പോഴും ഷേക്ക് ആവുന്നുണ്ട് എന്ന പരാതിയും കേൾക്കുന്നുണ്ട്. ഏകദേശം ഇന്ത്യൻ വിപണിയിൽ 1 ലക്ഷത്തിനു മുകളിൽ വില വരുന്ന ഐ ഫോൺ 14 സീരീസ് കൂടുതലായും ഉപയോഗിക്കുന്നത് സെലിബ്രിറ്റീസും , ഇൻഫ്ലുവെൻസേർസും ആണെന്നത് കൊണ്ട് തന്നെ സംഗതി ഇത്തിരി ഗൗരവം തന്നെയാണ്.