മുസ്ലിം ലീഗിനെ നിരോധിക്കുമോ ? കേന്ദ്രത്തിന് നോട്ടീസ് അയച്ചു സുപ്രീം കോടതി
സുപ്രീകോടതിക്ക് മുൻപാകെ ചരിത്രത്തിൽ ഉറ്റു നോക്കുന്ന ഹർജിയെത്തിയിരിക്കുകയാണ്. മുസ്ലിം ലീഗടക്കമുള്ള രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണം എന്നാണ് ഹർജിയിൽ പറയുന്നത്.അതിന് പിന്നാലെ സുപ്രീം കോടതി നോട്ടീസും അയച്ചു.
മതപരമായ പേരും , ചിഹ്നങ്ങളും , തിരഞ്ഞെടുപ്പു വേളയിൽ മതപരമായ വാഗ്ദാനങ്ങൾ എന്നിവ നൽകുന്ന പാർട്ടികളെ നിരോധിക്കണം എന്നതാണത്രേ ഹർജിയുടെ ഉള്ളടക്കം.കേന്ദ്രത്തിനും കേന്ദ്ര ഇലെക്ഷൻ കമ്മീഷനും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ഈ നോട്ടീസിന് നാലാഴ്ചക്കകം നോട്ടീസ് നൽകാൻ ആണ് സുപ്രീം കോടതിയുടെ നിർദേശം.
ഇന്ത്യയെ ഞെട്ടിച്ച ഈ പൊതുതാത്പര്യ ഹർജി നൽകിയത് സയ്യിദ് വസിം രിസ്‌വി എന്നൊരാളാണെന്ന് പറയപ്പെടുന്നു. ഇതിന്റെ പുറത്താണ് ജസ്റിസുമാരായാ M R ഷാ , കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്.
ജനപ്രതിനിധി നിയമത്തിലെ 29 (A ), 123 (3 ), 3 (A ) എന്നീ വകുപ്പുകൾ അനുസരിച്ചു മതപരമായ ചിഹ്നമോ , പേരോ ഉപയോഗിച്ച് സ്ഥാനാർത്ഥികൾ വോട്ട് ചോദിക്കാൻ പാടില്ല എന്നതാണ് ചട്ടം.
എന്നാൽ മുസ്ലിം ലീഗടക്കമുള്ള ചില സംസ്ഥാന പാർട്ടികളുടെ പേരിൽ മതത്തിന്റെ പേരുണ്ട്. പല രാഷ്ട്രീയ പാർട്ടികളുടെ കൊടിയിലും മതപരമായ ചിഹ്നവുമുണ്ട്. അത് കൊണ്ട് തന്നെ ഇത്തരം പാർട്ടികളെ വിലക്കണം ഇതാണ് ഹർജിക്കാരൻ മുന്നോട്ടു വെക്കുന്ന അജണ്ട.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് , ഹിന്ദു ഏകതാദൾ എന്നീ മതത്തിന്റെ പേര് ഉപയോഗിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന പാർട്ടികളെ നിരോധിക്കണം എന്ന വ്യക്തമായ ആവശ്യമാണ് ഹർജിക്കാരൻ മുന്നോട്ടു വെച്ചിരിക്കുന്നത്.
എന്നാൽ ജനപ്രതിനിധി നിയമത്തിലെ ഭേദഗതികൾ സ്ഥാനാര്തികൾക്ക് മാത്രമല്ലെ ബാധകമാവൂ എന്ന് സുപ്രീം കോടതി ആരാഞ്ഞിട്ടുണ്ട്. എന്നാൽ രാഷ്ട്രീയ പാർട്ടികകൾക്കും അതൊരു പോലെ ബാധകമാണ് എന്ന് ഹർജിക്കാരന്റെ വക്കീൽ ആരാഞ്ഞു.
ഏതായാലും സുപ്രീം കോടതി ഈ വിഷയത്തിൽ എന്ത് നിലപാടെടുക്കും എന്നുറ്റു നോക്കുകയാണ് ഇപ്പോൾ ഇന്ത്യയിലെ ജനങ്ങൾ