മെഗാ ജോബ് ഫെസ്റ്റ് | Mega Job Fest in Kerala
തൊഴിൽ അന്വേഷിക്കുന്ന കേരളത്തിലെ എല്ലാ ഉദ്യോഗാര്ഥികൾക്കും സന്തോഷ വാർത്ത. കേരള കീഴിൽ ഉള്ള എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് നടത്തുന്ന നിയുക്തി 2022 മെഗാ ജോബ് ഫെസ്റ്റിൽ നിരവധി അവസരങ്ങൾ.
ഡിസംബർ 3 നാണ് മെഗാ ജോബ് ഫെസ്റ്റ് നടക്കുന്നത്. പത്തനംതിട്ട കത്തോലിക്കറ്റ് കോളേജിൽ വെച്ച് ആണ് പരിപാടി നടക്കുന്നത്.
കേരളത്തിന്റെ നാനാ ഭാഗത്തും ഉള്ള തൊഴിലന്വേഷകരെയും തൊഴിൽ ദാദാക്കളെയും ഒരുമിച്ചു ഒരു കുടക്കീഴിൽ കൊണ്ട് വന്ന് പരമാവധി ആളുകൾക്ക് തൊഴിൽ ഉറപ്പു വരുത്തുക എന്നതാണ് ഇത്തരം ഒരു തൊഴിൽ മേള കൊണ്ട് ഉദ്ദേശിക്കുന്നത്.
ആരോഗ്യ മന്ത്രി വീണ ജോർജ് ആയിരിക്കും ഔദ്യോഗികമായി പരിപാടി ഉൽഘടനം ചെയ്യുക.
എല്ലാ തരം ജോലികളും ഉൾപ്പെടുത്തി ഏകദേശം 3000 നു മേൽ തൊഴിലവസരങ്ങൾ ആണ് ഉള്ളത്.
മെഗാ തൊഴിൽ മേളയിൽ അപേക്ഷിക്കാനും മറ്റു കാര്യങ്ങൾ അറിയാനും www.jobfest.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.