കൊച്ചിൻ ഷിപ്യാർഡിലേക്ക് ഏകദേശം 76 ലധികം തൊഴിൽ അവസരങ്ങൾ
തൊഴിലന്വേഷകർക്ക് ആശ്വാസകരമായ ഒരു തൊഴിലവസരത്തെ കുറിച്ചാണ് ചുവടെ പറയുന്നത്. കൊച്ചിൻ ഷിപ്യാർഡിലേക്ക് ഏകദേശം 76 ലധികം തൊഴിൽ അവസരങ്ങൾ ആണ് വന്നിട്ടുള്ളത്. പരിചയ സമ്പന്നരായവർക്കും അല്ലാത്തവർക്കും ഒരു പോലെ അപേക്ഷിക്കാവുന്ന ഒഴിവുകളാണ് വന്നിട്ടുള്ളത്.
ഷിപ് ഡ്രാഫ്ട്മാൻ , ഷിപ് ഡ്രാഫ്ട്മാൻ ട്രെയിനീ എലെക്ട്രിക്കൽ എന്നീ ഒഴിവുകളിലേക്ക് ഉള്ള അപേക്ഷകൾ ആണ് നിലവിൽ ക്ഷണിക്കുന്നത്. ഇതിനായി വേണ്ട വിദ്യഭ്യാസ യോഗ്യതകൾ ചുവടെ കൊടുക്കുന്നു.
ഷിപ് ഡ്രാഫ്ട്മാൻ ട്രെയിനീ എലെക്ട്രിക്കൽ പോസ്റ്റിലേക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത മൂന്ന് വർഷത്തെ എലെക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ ആണ്. അത് പോലെ CAD സോഫ്ട്‍വെയറിൽ നല്ല പോലെ അറിവും ഉണ്ടായിരിക്കണം.
ഷിപ് ഡ്രാഫ്ട്മാൻ ട്രെയിനീ മെക്കാനിക്കൽ പോസ്റ്റിലേക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത മൂന്ന് വർഷത്തെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ ആണ്. അത് പോലെ CAD സോഫ്ട്‍വെയറിൽ നല്ല പോലെ അറിവും ഉണ്ടായിരിക്കണം.
മേൽ പറഞ്ഞ രണ്ടു പോസ്റ്റിലേക്കും വേണ്ട പ്രധാന ഗുണം , ഷിപ് ഡ്രാഫ്ട്മാൻ എന്ന ജോലിയോടുള്ള പാഷൻ ഉണ്ടായിരിക്കുക എന്നതാണ്.
2 തസ്തികകളിലായി ഏകദേശം 76 ലധികം അവസരങ്ങൾ ആണ് വന്നിട്ടുള്ളത്.
ഈ ജോലിയിലേക്ക് അപേക്ഷിക്കാൻ താല്പര്യം ഉള്ളവർ ചുവടെ കൊടുത്ത ലിങ്കിൽ കേറി അപേക്ഷിക്കൂ