ഡ്രൈവർ യൂണിയൻ പരിപാടിക്ക് പോയി : KSRTC സർവീസ് മുടങ്ങി
KSRTC യും അതിലെ ജീവനക്കാരും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം ആയിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. അതിൽ ഇപ്പോൾ ഖേദകകരമായ ഒരു വാർത്ത കൂടിയാണ് ഇപ്പോൾ കേൾക്കുന്നത്. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ KSRTC ഡ്രൈവർ ഡിപ്പോയിൽ ഡ്യൂട്ടിക്ക് എത്താതിരിക്കുകയും അതിനെ തുടർന്ന് യാത്രക്കാർ ബഹളം വെച്ച് പ്രെശ്നം ഉണ്ടാക്കുകയും ചെയ്തു.
സെപ്റ്റംബർ 27 ചൊവ്വാഴ്ച പുലർച്ചെ 4:10 നുള്ള റാന്നി – കുടിയാന്മല സർവീസ് നടത്തുന്ന ബസിലെ ഡ്രൈവർ ആണ് കൃത്യസമയത്ത് വരാതിരുന്നത്. ഇദ്ദേഹത്തെ നിരവധി തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് യാതൊരു വിധ മറുപടിയും കിട്ടിയില്ല. തുടർന്ന് യാത്രക്കാർ ബഹളമുണ്ടാക്കിയത് കാരണം ഉദ്യോഗസ്ഥർ വെട്ടിലായി. എന്നാൽ അവസാനം ഡബിൾ ഡ്യൂട്ടി കഴിഞ്ഞു ഉറങ്ങുകയായിരുന്ന മറ്റൊരു ഡ്രൈവറെ വിളിക്കുകയും അദ്ദേഹം ആ ജോലി ഏറ്റെടുക്കുകയും ചെയ്തു.
യൂണിയൻ പരിപാടിക്ക് പോകാനുണ്ടെന്ന മറുപടിയാണ് ഡ്രൈവറിൽ നിന്ന് ലഭിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
സ്വകാര്യ ബസുകളുമായി ചേർന്ന് KSRTC യെ നശിപ്പിക്കാൻ ശ്രമിക്കുന്നു എന്ന വാർത്തയും പ്രചരിക്കുന്നുണ്ട്.