Jobs In Kerala High Court | കേരള ഹൈ കോടതിയിൽ നിരവധി തൊഴിൽ അവസരം
ജോബ് അന്വേഷകർക്ക് മികച്ച ഒരു അവസരം ആണ് ഇന്ന് ചുവടെ കൊടുക്കുന്നത്. കേരള ഹൈ കോടതിയിലേക്ക് വന്നിരിക്കുന്ന ഏറ്റവും പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ ആണ് ഇന്നത്തെ പ്രധാന തൊഴിലവസരം.
കേരള ഹൈ കോടതിയിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇത് ഒരു സ്പെഷ്യൽ റിക്രൂട്ട്മെന്റ് ആണ്. മിനിമം അഞ്ചാം ക്ലാസ് യോഗ്യതയുള്ളവർക്ക് മുതൽ അപേക്ഷിക്കാം. ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്. ഈ മാസം ( മെയ് 2023 ) 25 ആം തീയ്യതി വരെയാണ് അപേക്ഷിക്കാൻ ഉള്ള തീയതി.
പതിമൂവായിരം മുതൽ 21 ,080 വരെ രൂപ പ്രതിമാസ ശമ്പളവുമായി ഈ വാക്കൻസിലേയ്ക് വിലയിരുത്തുന്നുണ്ട്. നിലവിൽ നാല് വേക്കന്സികൾ മാത്രം ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭിന്ന ശേഷിക്കാരായ ആളുകൾക്ക് വേണ്ടിയുള്ള ജോബ് ആണ് ഇത് അപ്പോൾ താല്പര്യം ഉള്ളവർ ചുവടെ കൊടുത്ത ലിങ്കിൽ കേറി അപ്ലൈ ചെയ്യുക.