കുടുംബശ്രീയുടെ നേതൃത്വത്തിൽ 50 കമ്പനികളിലായി 1200ലധികം ജോലി ഒഴിവുകൾ
കുടുംബശ്രീയുടെ നേതൃത്വത്തിൽ 14-01-23 ശനിയാഴ്ച ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് വിപുലമായ തൊഴിൽമേള സംഘടിപ്പിക്കുന്നു.
വിവിധ മേഖലകളിൽ നിന്നും 50 പ്രൊഫഷണൽ കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ 1200 ൽ അധികം തൊഴിൽ അവസരങ്ങളാണ് ഉള്ളത്.
പ്ലസ് ടു മുതൽ ഡിഗ്രി, ബി-ടെക്,ഐ ടി ഐ ഡിപ്ലോമ,ജനറൽ നഴ്സിംഗ്, തുടങ്ങി വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം.എന്റെ നൈപുണ്യം എന്റെ വ്യക്തിത്വം’ എന്ന ആശയ സാക്ഷാത്ക്കാരം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ കേരള സംസ്ഥാന സർക്കാരിന്റെ ദാരിദ്ര്യ നിർമ്മാർജന മിഷനായ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് “ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശല്യ യോജന’, അഭ്യസ്ത വിദ്യരയ 18-35 പ്രായമുള്ള യുവതി – യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് രാവിലെ 10.00 മണി മുതൽ പട്ടം, തിരുവനന്തപുരം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് തൊഴിൽ മേള സംഘടിപ്പിക്കുവാൻ തീരുമാനിച്ചു
പ്രസ്തുത തൊഴിൽ മേളയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നായി 1500 തൊഴിലവസരങ്ങളിലേയ്ക്കാണ് തൊഴിൽ അന്വേഷകരെ ക്ഷണിക്കുന്നത്. തൊഴിൽ മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ താൽപ്പര്യമുള്ള മേഖലകൾ പരിശോധിച്ച് ഓരോ സ്ഥാപനങ്ങളിലും ഇന്റർവ്യൂവിന് ഹാജരാക്കാൻ ആവശ്യമായ അത്രയും ബയോഡാറ്റ സഹിതം ഉച്ചയ്ക്ക് 12.00 മണിക്ക് മുമ്പായി രജിസ്ട്രേഷൻ നടത്തുന്നതിനുള്ള നിർദ്ദേശം നൽകേണ്ടതാണ്..