നെസ്റ്റോ ഗ്രൂപ്പിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ
ഹൈപ്പെർമാർക്കെറ്റ് രംഗത്തെ ഭീമന്മാരായ നെസ്റ്റോ ഗ്രൂപ്പിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ ആണ് വന്നിട്ടുള്ളത്. എല്ലാ ഒഴിവുകളിലേക്കും ഉള്ള തിരഞ്ഞെടുക്കൽ പൂർണമായും ഇന്റെർവ്യൂ വഴിയായിരിക്കും നടക്കുക.
നെസ്റ്റോ ഗ്രൂപ്പിന്റെ ഇന്ത്യൻ റീജിയനിലേക്ക് ഉള്ള തൊഴിൽ അവസരങ്ങൾ മാത്രമാണ് ഇപ്പോൾ അവർ പുറത്തു വിട്ടിട്ടുള്ളത്. 18 വയസ്സ് മുതൽ 35 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്ന അവസരങ്ങൾ ആണ് നിലവിൽ വന്നിട്ടുള്ളത്.
![](https://i0.wp.com/rewindkerala.com/wp-content/uploads/2023/05/Untitled-design.jpg?resize=800%2C671&ssl=1)
മെയ് 15 ,16 ,17 തീയ്യതികളിൽ ആയി തൃശ്ശൂരിലെ പൂക്കുന്നതുള്ള ഓഫീസിലാണ് ഇന്റർവ്യൂ നടക്കുക.
അത് പോലെ കോഴിക്കോട് ഹൈ ലൈറ്റ് മാളിൽ ഉള്ള നെസ്റ്റോ ഓഫീസിൽ വെച്ച് മെയ് 18 ,19 ,20 തീയ്യതികളിലും ഇന്റർവ്യൂ നടക്കും.
വായനാടിലുള്ളവർക്ക് വേണ്ടി , കല്പറ്റ നെസ്റ്റോ ഹൈപ്പെർമാർക്കെറ്റിൽ വെച്ച് മെയ് 22 ,23 ,24 തീയതികളിൽ ആയിരിക്കും ഈ പറഞ്ഞ ഒഴിവുകളിലേക്ക് ഉള്ള ഇന്റർവ്യൂ നടക്കുക.