കേരള സ്റ്റേറ്റ് മുന്നാക്ക വെൽഫെയർ കോർപറേഷന്റെ കീഴിൽ ഡ്രൈവർ ജോലി ഒഴിവ്
കേരള സർക്കാരിന്റെ കീഴിൽ ഉള്ള സംരംഭമായ കേരള സ്റ്റേറ്റ് മുന്നാക്ക വെൽഫെയർ കോർപറേഷന്റെ കീഴിൽ ഡ്രൈവർ ജോലി ഒഴിവ് .
പ്രസ്തുത സംരംഭത്തിന്റെ ചെയർമാന്റെ ഡ്രൈവർ ആയിട്ടാണ് നിലവിൽ തൊഴിലവസരം വന്നിട്ടുള്ളത്.
എല്ലാവരുടെയും ക്ഷേമത്തിനും ജനങ്ങളെ മുന്നോട്ട് നയിക്കുക എന്നതുമാണ് സംരംഭത്തിന്റെ ലക്ഷ്യം.
കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം.
എൽ എം വി ഡ്രൈവർ എന്ന പോസ്റ്റിലേക്കാണ് നിയമനം . കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്.
തുടക്ക ശമ്പളമായി വകയിരുത്തുന്നത് 20,600 രൂപയാണ്.
Email വഴിയാണ് ഈ ജോബിന് അപേക്ഷിക്കേണ്ടത്.
18 വയസ്സിന് മുകളിലും 40 വയസ്സിന് താഴെയും ആയിരിക്കണം അപേക്ഷിക്കുന്ന ആളുടെ പ്രായം.
മാത്രമല്ല 2 വർഷത്തെ പ്രവർത്തന പരിചയവും നിർബന്ധമാണ്.
താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ഇ മെയിൽ മുഖേന അപേക്ഷ സമർപ്പിക്കുക
Email id : [email protected]
പോസ്റ്റ് മുഖേനയും നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം.
വിലാസം : മാനേജിങ് ഡയറക്ടർ , കേരള സ്റ്റേറ്റ് മുന്നാക്ക കമ്മ്യൂണിറ്റി വെൽഫെയർ കോർപറേഷൻ , എൽ 2, ജവഹർ നഗർ , കവടിയാർ ( po ),Tvm, pin : 695003