മുസ്ലിംകൾക്ക് ശിരോവസ്ത്രം നിർബന്ധം എന്നതിന്റെ അടിസ്ഥാനം എന്തെന്ന് സുപ്രിം കോടതി.
മുസ്ലിംകൾക്ക് ശിരോവസ്ത്രം നിർബന്ധം എന്നതിന്റെ അടിസ്ഥാനം എന്തെന്ന് സുപ്രിം കോടതി. ശിരോവസ്ത്ര നിരോധനത്തിന് എതിരെയുള്ള ഹർജിയിൽ വാധം കേൾക്കുന്നതിനിടെയാണ് ജസ്റ്റീസ് ഹേമന്ത് ഗുപ്‌ത ചോദിച്ചത് . ശിരോവസ്ത്രം അനിവാര്യമായ ആചാരമാണെന്ന് കേരള ഹൈക്കോടതി വിധിയുള്ളതായി ഹര്ജിക്കാര്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ മറുപടി നൽകി.ഖുർആനിക വിധികളും ഹദീസുകളും പരാമർശിച്ച് ഇസ്ലാം തല മറക്കുന്നതും മുഖ ഭാഗം ഒഴിക്കെ നീളമുള്ള കൈയുള്ള വസ്ത്രം ധരിക്കുന്നതും നിർബന്ധമാണെന്നും അദ്ദേഹം വിശദീകരിച്ചു.പൊതു ഇടങ്ങളിൽ ഹിജാബ് അനുവദിക്കുമ്പോൾ ക്ലാസ് മുറികളിൽ പാടില്ലെന്നും പൊതുക്രമത്തിനു എതിരാണെന്നും പറയുന്നതിന്റെ അടിസ്ഥാനമെന്താണ്. സ്കൂളിൽ ബുർഖ ധരിക്കാൻ പാടില്ലെന്നും പറയുന്നത് ന്യായമാണ് കാരണം നിങ്ങൾക്ക് മുഖം കാണണം എന്നാൽ ശിരോവസ്ത്രത്തോട് എന്ത് ന്യായമായ എതിർപ്പാണ് ഉണ്ടാവുക എന്നും അഭിഭാഷകൻ ചോദിച്ചു.ശിരോവസ്ത്രം നിരോധിച്ചുള്ള കർണാടക സർക്കാർ ഉത്തരവിൽ ഒരുടിസ്ഥാനവും ഇല്ല അത് മുസ്ലിങ്ങളെ പ്രത്യേകിച്ച് മുസ്ലിം സ്ത്രീകളെ ലക്ഷ്യമിടുന്നതാണ്.ഭരണഘടനയിൽ ഇത്തരത്തിൽ ഉള്ള ലക്‌ഷ്യം അനുവദനീയമല്ല. വസ്ത്രധാരണത്തിനുള്ള അവകാശം സ്വാതന്ത്ര്യത്തിന്റെ അവകാശമാണെന്നും അദ്ദേഹം വാദിച്ചു.കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്ര നിരോധനം ശരിവെച്ചുള്ള ഹൈക്കോടതി വിധിക്കെതിരെയുള്ള 23 ഹർജികളാണ് സുപ്രിം കോടതിയിൽ ഉള്ളത്. വാധം കേൾക്കൽ തുടരുകയാണ്.